സമയം | യുഗങ്ങൾ | സംക്രമണവും പ്രളയവും | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

സമയം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

സൃഷ്ടിയിൽ, ഈശ്വരന്‍റെ അനന്തമായ ഒരു ഭാവമാണ് സമയം.

സമയത്തെ "കാലചക്രം" എന്ന് പരാമർശിക്കുന്നു. കാലചക്രം, ചക്രത്തെ അഥവാ സമയത്തിന്‍റെ ആവൃത്തിയെ സൂചിപ്പിക്കുന്നു.

പരബ്രഹ്മലോകത്തിന്‍റെ തലത്തിൽ അഥവാ ദിവ്യപ്രകാശത്തിന്‍റെ മണ്ഡലത്തിൽ സമയം എന്ന ആശയം തന്നെ ഇല്ല. സൃഷ്ടി, പ്രഥമമായി ദിവ്യപ്രകാശത്തിൽ നിന്ന് ഉയർന്ന് വന്നപ്പോൾ, അത് ഭ്രമണം ചെയ്തു ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്ന ഊർജ്ജകണങ്ങളുടെ രൂപത്തിലായിരുന്നു. ഓരോ ഊർജ്ജകണത്തിനും ഭ്രമണത്തിന്‍റെയും പരിവൃത്തിയുടെയും അതുല്യമായ ഒരു മാതൃക ഉണ്ടായിരുന്നു. അനന്തരം, ഈ ഭ്രമണവും പരിവൃത്തിയും എത്ര വേഗത്തിൽ പൂർത്തിയായി എന്നതിലെ വ്യതിയാനങ്ങളാണ് സമയം എന്ന ആശയത്തിലേയ്ക്ക് നയിച്ചത്.

ഈ ഊർജ്ജകണങ്ങൾ മറ്റ് കണികകളിലേയ്ക്ക് ആകർഷിക്കപ്പെടുന്തോറും, ഭാരവും സാന്ദ്രതയും വർദ്ധിക്കുകയും, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, സൗരയൂഥങ്ങൾ എന്നിവ രൂപപ്പെടുകയും ചെയ്തു. അതിൻഫലമായി, സൃഷ്ടിയിലുള്ള സർവ്വതിനും ചക്രീയമായ ഒരു ഭാവം ഉണ്ടായി. സമയം, അക്കാരണത്താൽ, ചാക്രികം കൂടിയാണ്.

യുഗങ്ങൾ


സമയത്തിന്‍റെ അളവ് മൈക്രോസെക്കൻഡുകൾ മുതൽ ട്രില്ല്യൺ വർഷങ്ങൾ വരെയാണ്.

ഒരു മന്വന്തരം = എഴുപത്തിരണ്ട് മഹായുഗങ്ങൾ

ഒരു മഹായുഗം = നാല് യുഗങ്ങൾ

സത്യയുഗം = ഇരുപതിനായിരം വർഷങ്ങൾ

ത്രേതായുഗം = പതിനയ്യായിരം വർഷങ്ങൾ

ദ്വാപരയുഗം = പതിനായിരം വർഷങ്ങൾ

കലിയുഗം = അയ്യായിരം വർഷങ്ങൾ

സംക്രമണഘട്ടം = ആയിരത്തി എണ്ണൂറ്റി നാല്പത് വർഷങ്ങൾ

നാം ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്ന ഇരുപത്തി ഒൻപതാമത്തെ മഹായുഗം, 'വൈവാശ്വത മന്വന്തരം' എന്നറിയപ്പെടുന്ന ഏഴാമത്തെ മന്വന്തരമാണ്.

സംക്രമണവും (പരിവർത്തനം) പ്രളയവും


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

സംക്രമണകാലഘട്ടം എന്നത്, കലിയുഗത്തെയും സത്യയുഗത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രളയകാലഘട്ടം അല്ലാതെ, മറ്റൊന്നുമല്ല. സത്യയുഗം സുവർണ്ണകാലഘട്ടം അഥവാ നവയുഗം എന്നും അറിയപ്പെടുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാലിൽ, മാർച്ച് പതിനാലാം തീയ്യതിയാണ് ഇരുപത്തിയെട്ടാമത്തെ മഹായുഗത്തിലെ കലിയുഗം അവസാനിച്ചത്.

ഈ പരിവർത്തനത്തെ സുഗമമാക്കുന്നതിന് വേണ്ടി, പ്രളയ ഊർജ്ജങ്ങൾ പ്രപഞ്ചത്തിൽ നിന്നും നമ്മുടെ ഭൂമിയിലേയ്ക്ക് ഒഴുകികൊണ്ടിരിക്കുന്നു.

പ്രളയം മാറ്റത്തിന്‍റെ ഒരു പ്രക്രിയയാണ്. പ്രളയ ഊർജ്ജങ്ങൾ ശരിയായി വിനിയോഗിക്കുകയാണെങ്കിൽ, സഹസ്രാബ്ദങ്ങളുടെ കർമ്മങ്ങൾ പോലും ഈ സംക്രമണകാലഘട്ടത്തിൽ മായ്ക്കുവാൻ സാധിക്കും. നമ്മെ ശുദ്ധീകരിക്കുന്നതിനും ഗുണപ്പെടുത്തുന്നതിനും വേണ്ടി നമ്മുടെ ഉള്ളിൽ ഒരുപാട് മഥനം സംഭവിക്കുന്നു.

രണ്ടായിരത്തി തൊള്ളായിരത്തി പന്ത്രണ്ടിന്‍റെ അവസാനത്തിൽ, സൂക്ഷ്മതലത്തിൽ, അന്തർബോധത്തിൽ ഒരു വലിയ വ്യതിയാനം സംഭവിച്ചു. വരും വർഷങ്ങളിലും പ്രളയം അതിന്‍റെ ഉച്ചസ്ഥായിയിൽ തന്നെ തുടരും. സമാന്തരമായി, വ്യക്തിതല പരിവർത്തനം ഉൾപ്പെടെയുള്ള ആഗോള പരിവർത്തനത്തിന് വേണ്ടിയിട്ടുള്ളതാണ് വരും വർഷങ്ങൾ. എല്ലാ മേഖലകളിലും, പ്രത്യേകിച്ച്, രാഷ്ട്രീയത്തിലും വൈദ്യശാസ്ത്രത്തിലും പരിവർത്തനം ഉണ്ടാകും.

പ്രളയകാലം കഴിഞ്ഞാൽ, പരിഷ്കാരങ്ങളും മെച്ചപ്പെട്ട സംവിധാനങ്ങളുമെല്ലാം ഉണ്ടാകും. പ്രളയ പ്രക്രിയകളിൽ വിദഗ്ദ്ധൻമാരാണ് ഋഷിവര്യന്മാർ. നിരവധി മന്വന്തരങ്ങളായി അവർ ഇത് ചെയ്തുവരുന്നു. നമ്മളെ പിന്താങ്ങിക്കൊണ്ട്, അവർ സദാ നമ്മോടൊപ്പമുണ്ട്. നമ്മെ നയിക്കുന്നതിനായി സപ്തഋഷികൾ ഒരു സവിശേഷ പങ്ക് വഹിക്കുന്നു.

പ്രത്യക്ഷമായ അന്ധകാരത്തിനിടയിലും, നമ്മുടെ ഭൂമി, ഇതിനകം തന്നെ സത്യയുഗത്തിന്‍റെ എഴുപത് ശതമാനം കടന്നിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഋഷിവര്യന്മാരുടെയും, സിദ്ധന്മാരുടെയും, യോഗികളുടെയും, ദിവ്യപ്രകാശത്തിന്‍റെ അനവധി പ്രവർത്തകരുടെയും നിശബ്ദമായ പരിശ്രമങ്ങൾക്കും അർപ്പണബോധത്തിനും നന്ദി.

പ്രളയം മാറ്റത്തിന്‍റെ ഒരു പ്രക്രിയയാണ്. പ്രളയ ഊർജ്ജങ്ങൾ ശരിയായി വിനിയോഗിക്കുകയാണെങ്കിൽ, സഹസ്രാബ്ദങ്ങളുടെ കർമ്മങ്ങൾ പോലും ഈ സംക്രമണകാലഘട്ടത്തിൽ മായ്ക്കുവാൻ സാധിക്കും. നമ്മെ ശുദ്ധീകരിക്കുന്നതിനും ഗുണപ്പെടുത്തുന്നതിനും വേണ്ടി നമ്മുടെ ഉള്ളിൽ ഒരുപാട് മഥനം സംഭവിക്കുന്നു. പ്രത്യക്ഷമായ അന്ധകാരത്തിനിടയിലും, നമ്മുടെ ഭൂമി, ഇതിനകം തന്നെ സത്യയുഗത്തിന്‍റെ എഴുപത് ശതമാനം കടന്നിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഋഷിവര്യന്മാരുടെയും, സിദ്ധന്മാരുടെയും, യോഗികളുടെയും, ദിവ്യപ്രകാശത്തിന്‍റെ അനവധി പ്രവർത്തകരുടെയും നിശബ്ദമായ പരിശ്രമങ്ങൾക്കും അർപ്പണബോധത്തിനും നന്ദി.