ധർമ്മം | ആദ്ധ്യാത്മികത | സാധന | ദീക്ഷാപൂർവ്വകപ്രവേശം | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

ധർമ്മം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

നമ്മുടെ യഥാർത്ഥത്തിലുള്ള സഹജഗുണങ്ങളായ സ്നേഹത്തെയും വിശുദ്ധിയെയും മുറുകെപ്പിടിക്കുന്നതിനെയാണ് ധർമ്മം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ധർമ്മം എന്നാൽ ദിവ്യപ്രകാശത്തെ തിരഞ്ഞെടുക്കുകയും അതിന്‍റെ പക്ഷം ചേർന്ന് നിൽക്കുകയുമാണ്.

ഭയം കൂടാതെ ജീവിക്കുന്നത് ധർമ്മം ആകുന്നു.

നമ്മുടെ മനഃസ്സാക്ഷിയെ പിന്തുടരുന്നത് ധർമ്മം ആകുന്നു.

നമ്മുടെ മനഃസ്സാക്ഷിയ്ക്ക് എതിരായി നാം ചെയ്യുന്നതെന്തിനെയും അധർമ്മം എന്ന് വിളിക്കുന്നു.

ധർമ്മവും അധർമ്മവും തമ്മിലുണ്ടാകുന്ന ആന്തരികമായ സംഘർഷത്തെയാണ് ധർമ്മയുദ്ധം എന്ന് വിളിക്കുന്നത്.

ധർമ്മവും അധർമ്മവും തമ്മിലുള്ള കളി മായയുടെ ഒരു ഭാഗം ആണ്.

അധർമ്മത്തിനുമേൽ ധർമ്മം സദാ വിജയം കൈവരിക്കും എന്നത് ഒരു പ്രാപഞ്ചിക നിയമം ആകുന്നു.

നമ്മൾ ധർമ്മത്തെ ഉയർത്തിപ്പിടിച്ചാൽ, ധർമ്മം നമ്മെ പിന്താങ്ങും.

ധർമ്മം ഒരിക്കലും പരാജയപ്പെടുകയില്ല.

ആദ്ധ്യാത്മികത


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ആദ്ധ്യാത്മികത എന്നാൽ ജീവചൈതന്യത്തിന്‍റെ അഥവാ ആത്മാവിന്‍റെ ശാസ്ത്രമാണ്.

ആദ്ധ്യാത്മികത ധർമ്മം അനുശാസിക്കുന്നു.

ആദ്ധ്യാത്മികത പൂർണ്ണമായും ആശ്രയിക്കാവുന്ന ജ്ഞാനവും, കൂടാതെ, ധർമ്മം പിന്തുടരുന്നതിനുള്ള ശക്തിയും നൽകുന്നു.

ആദ്ധ്യാത്മികത എന്നാൽ ഒരു വ്യക്തിയുടെ ഇന്ദ്രിയാനുഭവങ്ങൾക്ക് അപ്പുറത്തേയ്ക്ക് ഉയരുകയും, അനന്തരം നമ്മുടെ സ്വയത്തെ അഥവാ ആത്മാവിനെ തിരിച്ചറിയുകയുമാണ്.

ആദ്ധ്യാത്മികത, ആത്മസാക്ഷാത്കാരത്തിലേയ്ക്കും അതിനപ്പുറത്തേയ്ക്കുമുള്ള മാർഗ്ഗത്തിന്‍റെ ഉചിതമായ മാർഗ്ഗരേഖ നമുക്ക് നൽകുന്നു.

നമ്മുടെ അന്തരാത്മാവിലേയ്ക്ക് അന്വേഷണാർത്ഥം സഞ്ചരിക്കുന്നതിനുവേണ്ടി യഥാർത്ഥമായി പരിശ്രമിക്കുകയാണ് ആദ്ധ്യാത്മികതയുടെ അടിസ്ഥാനം.

ആദ്ധ്യാത്മികതയുടെ അറിവ് നമുക്ക് പകർന്ന് നൽകുന്നത് ഋഷിവര്യന്മാരാണ്.

ആദ്ധ്യാത്മികതയാണ് എല്ലാ മതങ്ങളുടെയും അന്തഃസാരം. ആയതിനാൽ, ഇത് സാർവ്വത്രികമാണ്.

ഒരു ആത്മീയ വ്യക്തി, ജീവിതത്തോടും ജീവിതസാഹചര്യങ്ങളോടും സദാ സകാരാത്മകമായിട്ടുള്ള മനോഭാവം പുലർത്തുന്നു.


സാധന


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

സാധന എന്നാൽ ഒരു ലക്ഷ്യത്തെ പിന്തുടരുന്നതിനായി നാം ഏറ്റെടുത്തിട്ടുള്ള ആത്മശിക്ഷണം എന്നല്ലാതെ മറ്റൊന്നുമല്ല.

സ്ഥിരമായും നിരന്തരമായും അഭ്യസിക്കുന്ന ഏതൊരു പ്രവൃത്തിയും സാധന ആകുന്നു.

ആത്മസാക്ഷാത്കാരമാണ് ആദ്ധ്യാത്മിക സാധനയിലെ പ്രാഥമിക ലക്ഷ്യം.

സാധനയിൽ, നാം, നമുക്കും ഈശ്വരനും ഇടയിലുള്ള ദൂരം സഞ്ചരിക്കുന്നു.

സാധന എന്നത് ഗുരുവിന്‍റെ നിർദ്ദേശങ്ങൾ പാലിക്കലാണ്.

ആത്മാവിന്‍റെ ഉൾവിളിയാണ് സാധന. ഏത് പ്രായത്തിലും അത് ഏറ്റെടുക്കാവുന്നതാണ്.

വിശ്വാസം, ക്ഷമ, സ്വീകാര്യത എന്നിവ സാധനയുടെ ആവശ്യകതയാണ്.

സന്തുലിതമായ ഭൗതികവും ആദ്ധ്യാത്മികവുമായ ജീവിതം നയിക്കുവാനുള്ള പക്വത സാധന നമുക്ക് നൽകുന്നു.


ദീക്ഷാപൂർവ്വകപ്രവേശം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ആദ്ധ്യാത്മികമായ ഊർജ്ജങ്ങൾ ഒരു ഗുരുവിൽ നിന്നും ആത്മീയ അന്വേഷകനിലേയ്ക്ക് പകരുന്നതിനെയാണ് ദീക്ഷാപൂർവ്വകപ്രവേശം അഥവാ ദീക്ഷ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.

ദീക്ഷ നൽകുന്ന വേളയിൽ, ആത്മാവിനെ, ദിവ്യപ്രകാശമാകുന്ന അതിന്‍റെ സ്രോതസ്സിലേയ്ക്ക്, നേരിട്ട് പുനഃബന്ധിപ്പിക്കുന്നു.

ഗുരുവിന്‍റെ കൃപാകടാക്ഷത്താലാണ് ദീക്ഷ സംഭവ്യമാകുന്നത്.

ദീക്ഷ നമ്മുടെ സമ്പൂർണ്ണ ശരീരവ്യവസ്ഥയെ പൂർണ്ണമായി പരിശോധിക്കുകയും, ശുദ്ധീകരിക്കുകയും, പിന്നീട് നമ്മുടെ സാധനയുടെ പ്രക്രിയയിൽ കൂടുതൽ ഊർജ്ജങ്ങളെ ആഗിരണം ചെയ്യുന്നതിനായി സഹായിക്കുകയും ചെയ്യുന്നു.

ദീക്ഷ സാധനയുടെ ആരംഭത്തെയും, ഗുരുവിനോടുള്ള സമർപ്പണത്തെയും കുറിക്കുന്നു.

ഒരു വ്യക്തി സാധനയിൽ പുരോഗമിക്കുന്നതിനനുസരിച്ച് തുടർന്നും നടക്കുന്ന പ്രക്രിയയാണ് ദീക്ഷ.

അനുഷ്ഠാനങ്ങളുടെ ഉയർന്ന തലങ്ങളിലേയ്ക്ക് ദീക്ഷ നല്കുന്നതിലൂടെയാണ് ആദ്ധ്യാത്മിക പുരോഗമനത്തെ അടയാളപ്പെടുത്തുന്നത്. അത്തരത്തിലുള്ള ഓരോ ദീക്ഷയെയും ഒരു നാഴികക്കല്ലായി കണക്കാക്കുന്നു.