ധ്യാനം | സകാരാത്മകത | പരിവർത്തനം | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

ധ്യാനം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

മനസ്സിന് വിശ്രമം നൽകുന്ന ഒരു പ്രക്രിയയാണ് ധ്യാനം. ഇത് തികച്ചും ഒരു ശാസ്ത്രമാണ്. ഇത് നമ്മുടെ ശരീരത്തെയും, മനസ്സിനെയും, ബുദ്ധിയെയും നിശബ്ദമാക്കുകയും, കൂടാതെ, സ്വയത്തിന്‍റെ അഥവാ ആത്മാവിന്‍റെ ആന്തരിക വെളിച്ചത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

ധ്യാനത്തിൽ, എല്ലാ രൂപങ്ങൾക്കും അപ്പുറത്തേയ്ക്ക് നാം പോകുന്നു.

ധ്യാനം, എല്ലാ ബന്ധനങ്ങളുടെയും പരിമിതികളുടെയും ചങ്ങലകളിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നു.

ശരീരം നിശ്ചലമായി, ശക്തമായ ഏകാഗ്രത കൈവരിക്കുന്നതോടെ ധ്യാനം ആരംഭിക്കുന്നു.

നാം ദൈവീക സ്പന്ദനങ്ങൾ അനുഭവിക്കുമ്പോൾ, നമ്മുടെ അവബോധം വികസിക്കുകയും, വിശാലത വ്യാപിക്കുകയും ചെയ്യുന്നു; അങ്ങനെ, നാം ഏകത്വം കൈവരിക്കുകയും; കൂടാതെ, ദിവ്യപ്രകാശത്തെ, അതായി തന്നെ, നേരിട്ട് അനുഭവിക്കുകയും ചെയ്യുന്നു.

ധ്യാനം കർമ്മങ്ങളെ എരിയ്ക്കുന്നു. അങ്ങനെ, നമ്മുടെ ജീവിതം; ഭാരം കുറഞ്ഞതും, സ്വസ്ഥവും, ലക്ഷ്യബോധമുള്ളതും, ഫലപ്രദവും, സമാധാനപരവും ആയിത്തീരുന്നു.

ധ്യാനം, നമുക്ക് ജീവിതത്തോടുള്ള സ്നേഹവും; സ്വയം, കുടുംബം, സമൂഹം, ലോകം എന്നിവയ്‌ക്കെല്ലാം സമ്പൂർണ്ണതയും കൊണ്ടുവരുന്നു.

ധ്യാനം സകാരാത്മകതയിലേയ്ക്കുള്ള വഴി തെളിയ്ക്കുന്നു.

ധ്യാനം നമുക്ക് ഒരു പുതുജീവൻ നൽകുന്നു.

നീണ്ട കാലയളവിന് ഗാഢമായി ധ്യാനം ചെയ്യുന്നതിനെയാണ് തപസ്സ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

സകാരാത്മകത


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

നമ്മുടെ ചിന്തകളുടെ ശക്തിയെക്കുറിച്ച് മനസ്സിലാക്കുകയും, നിഷേധാത്മകമായിട്ടുള്ള നമ്മുടെ എല്ലാ ചിന്തകളെയും സകാരാത്മകമായ ചിന്തകളാക്കി പരിവർത്തിക്കുന്നതിനുവേണ്ടി, ഈ ശക്തിയെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നിടത്താണ് സകാരാത്മകത ആരംഭിക്കുന്നത്.

ആന്തരികമായി അല്ലെങ്കിൽ ബാഹ്യമായി, ഏതെങ്കിലും തരത്തിലുള്ള നിഷേധാത്മകതയോ അഥവാ ബലഹീനതയോ പ്രകടമാകുമ്പോൾ, ഉടൻ തന്നെ സകാരാത്മകമായ ചിന്തകളുടെ ഒരു ധാര നൽകിക്കൊണ്ട് ഇത് നേടുവാനാകും.

ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് - എന്നിങ്ങനെ എല്ലാ തലങ്ങളിലും; നിഷേധാത്മകതയോട്, ബോധപൂർവ്വം, "വേണ്ട" എന്ന് പറയുന്നതാണ് സകാരാത്മകത.

ജീവിതത്തോടും ജീവിത സാഹചര്യങ്ങളോടും സകാരാത്മകമായിട്ടുള്ള ഒരു മനോഭാവം വളർത്തിയെടുക്കുന്നതാണ് സകാരാത്മകത.

ജാഗ്രതയും, പരിവർത്തനത്തിന് വേണ്ടിയിട്ടുള്ള യഥാർത്ഥമായ ഇച്ഛയും, സകാരാത്മകതയിൽ മുഖ്യമായ പങ്ക് വഹിക്കുന്നു.

സകാരാത്മകമായ ഒരു മനസ്സ് സദാ ഉന്മേഷമുള്ളതും, ഊർജ്ജസ്വലമായതും, കൂടാതെ, മറ്റുള്ളവർക്ക് ഒരു പ്രചോദനവും ആയിത്തീരുന്നു.

സകാരാത്മകമായ ഒരു മനസ്സ്, ശുദ്ധവും ശക്തവുമായ മനസ്സാണ്. അതിനെ, യാതൊരു സാഹചര്യങ്ങളിലും, വഴിതെറ്റിക്കുവാനോ ഇരയാക്കുവാനോ ഒരിക്കലും സാധിക്കുകയില്ല.

സകാരാത്മകത കൂടാതെ നമുക്ക് ഒരിക്കലും പൂർണ്ണ സ്വാതന്ത്ര്യവും യഥാർത്ഥ സന്തോഷവും അനുഭവിക്കുവാൻ സാധിക്കുകയില്ല.

നമ്മുടെ എല്ലാ ബലഹീനതകളെയും കീഴടക്കുന്നതിനുള്ള, നമ്മുടെ അന്തർലീന ശക്തിയെ യഥാർത്ഥത്തിൽ തിരിച്ചറിയുവാൻ സകാരാത്മകതയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ.

പരിവർത്തനം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

പൂർണ്ണവും, പഴയപടിയാക്കാൻ കഴിയാത്തതുമായ ഏതൊരു മാറ്റവും പരിവർത്തനം ആണ്.

ഒരു വ്യക്തി, തന്‍റെ കർമ്മഫലങ്ങളുടെ സ്വാധീനങ്ങളെ മറികടക്കുന്നതിനുവേണ്ടി നടത്തുന്ന കഠിനമായ പരിശ്രമത്തെയാണ് സ്വയം പരിവർത്തനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

അനാവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളെയും ഉപേക്ഷിക്കലാണ് പരിവർത്തനം.

പരിവർത്തിക്കപ്പെട്ട ഒരു വ്യക്തി, ഒരിക്കലും തന്‍റെ പഴയ അവസ്ഥയിലേയ്ക്ക് വഴുതിവീഴുകയില്ല. ആയതിനാൽ, ആ വ്യക്തിയ്ക്ക് ഒരിക്കലും സംശയമോ അഥവാ ഭയമോ ഉണ്ടാവുകയില്ല.

മനസ്സ് പരിവർത്തിക്കപ്പെടുമ്പോഴാണ് യഥാർത്ഥ പരിവർത്തനം സംഭവിക്കുന്നത്.

പരിവർത്തിക്കപ്പെട്ട ഒരു വ്യക്തി, മറ്റുള്ളവർക്ക് ഒരു മാതൃകയും, പ്രതീക്ഷയും, പ്രകാശത്തിന്‍റെ ഒരു ദീപസ്തംഭവും ആകുന്നു.