പ്രാണായാമം | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

പ്രാണായാമം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞ് നിൽക്കുന്ന സൂക്ഷ്മമായ പ്രാപഞ്ചിക ഊർജ്ജമാണ് പ്രാണശക്തി. നാം ശ്വസിക്കുമ്പോൾ, നമ്മുടെ സൂര്യനിൽ നിന്ന് നമുക്ക് പ്രാണശക്തി ലഭിക്കുന്നു. നാം ജീവിച്ചിരിക്കുന്നതിന്‍റെ പ്രധാനപ്പെട്ട സ്രോതസ്സും തെളിവും ഉച്ഛ്വാസവായു ആണ്. നമ്മുടെ ശ്വാസത്തെയും അതിന്‍റെ ക്രമത്തെയും യഥാക്രമം വ്യവസ്ഥിതപ്പെടുത്തുന്ന അഭ്യാസമാണ് പ്രാണായാമം. ഇത് അഷ്ടാംഗ യോഗയുടെ നാലാമത്തെ അംഗം കൂടിയാണ്.

നാം ഉള്ളിലേക്ക് വലിക്കുന്ന ശ്വാസം അഞ്ച് പ്രാണങ്ങൾ അഥവാ പഞ്ച പ്രാണങ്ങൾ ആയി വേർതിരിക്കപ്പെട്ടിരിക്കുന്നു. അവ പ്രാണ, അപാന, സമാന, വ്യാന, ഉധാന എന്നിവയാണ്.

നാഡികൾ എന്ന് വിളിക്കപ്പെടുന്ന, അതിസൂക്ഷ്മമായ ഊർജ്ജ കുഴലുകളുടെ ശൃംഖലയിലൂടെ പ്രാണശക്തി നമ്മുടെ ശരീരവ്യവസ്ഥയിലേയ്ക്ക് ഒഴുകുന്നു. പ്രാണമയകോശം അഥവാ ഊർജ്ജശരീരമാണ് ഈ പ്രാണശക്തിയെ നാഡികളിലൂടെ സ്വീകരിക്കുന്നത്. എഴുപത്തിരണ്ടായിരം നാഡികൾ ഉണ്ട്; അവയിൽ, നൂറ്റിയൊന്ന് നാഡികൾ പ്രധാനപ്പെട്ട നാഡികളും, മറ്റുള്ളവ ചെറിയ നാഡികളുമാണ്.

പ്രധാനപ്പെട്ട മൂന്ന് നാഡികൾ നട്ടെല്ലിന്‍റെ ആരംഭസ്ഥാനത്ത് നിന്നും ശിരസ്സിലേയ്ക്ക് കടന്നുപോകുന്നു. അവ, ഇടതുവശത്തുള്ള 'ഇഡ' എന്നറിയപ്പെടുന്ന നാഡി; മധ്യഭാഗത്ത്, നട്ടെല്ലിൽ ഏഴ് ചക്രങ്ങളിലൂടെ കടന്നുപോകുന്ന 'സുഷുമ്ന' എന്ന നാഡി; കൂടാതെ വലതുവശത്തുള്ള 'പിങ്ഗള' എന്നറിയപ്പെടുന്ന നാഡി എന്നിവയാണ്.

ഈ നാഡികളിലെ തടസ്സങ്ങൾ നീക്കിക്കൊണ്ട്, നമ്മിൽ അന്തർവർത്തിയായിട്ടിരിക്കുന്ന നിഷ്ക്രിയമായിട്ടുള്ള ഊർജ്ജങ്ങളെ പ്രവർത്തനക്ഷമമാക്കലാണ് പ്രാണായാമയുടെ പരമമായ ലക്ഷ്യം. ഇത് ഉയർന്ന ആത്മീയ അനുഭവങ്ങളിലേയ്ക്ക് നയിക്കുകയും, തത്‌ഫലമായി, ആത്മസാക്ഷാത്കാരം സാധ്യമാക്കിത്തീർക്കുകയും ചെയ്യുന്നു.

നമ്മുടെ ശരീരവ്യവസ്ഥയിലുള്ള എഴുപത്തിരണ്ടായിരം നാഡികളെ മുഴുവനും ശുചീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന പ്രാണശക്തി ധാരാളമായി ഉൾക്കൊള്ളുന്നതിന് വേണ്ടി, പ്രാണമയകോശത്തെ ശരിയായും, പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുകയാണ് പ്രാണായാമം ലക്ഷ്യമിടുന്നത്.

പ്രാണായാമത്തിൽ, ശ്വാസം ഉള്ളിലേയ്ക്ക് വലിക്കൽ, ശ്വാസം പുറത്തേയ്ക്ക് വിടൽ, പിടിച്ചുനിർത്തൽ എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്. ശ്വാസം പിടിച്ചുനിർത്തലിൽ, നെഞ്ച് കാന്തശക്തിയുള്ള മണ്ഡലമായി പ്രവർത്തിക്കുകയും, വിദ്യുൽപ്പാദകയന്ത്രം പോലെ ചുഴലുകയും, പിന്നീട്, ഉള്ളിലേയ്ക്ക് വലിയ്ക്കപെട്ട ഊർജ്ജം, ഊർജ്ജോൽപ്പാദക യന്ത്രങ്ങളായി പ്രവർത്തിക്കുന്ന ശ്വാസകോശങ്ങളിലേയ്ക്ക് അത് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.

ഉൽപ്പാദിക്കപ്പെട്ട ഈ ഊർജ്ജങ്ങൾ നമ്മുടെ ചക്രങ്ങളിൽ സംഭരിക്കപ്പെടുന്നു. നമ്മുടെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേയ്ക്കും ഊർജ്ജത്തെ വ്യാപിപ്പിക്കുന്ന വിദ്യുത്കാന്തയന്ത്രങ്ങളായി (ട്രാൻസ്ഫോർമർ) ചക്രങ്ങൾ പ്രവർത്തിക്കുന്നു.

പ്രധാനപ്പെട്ട മൂന്ന് നാഡികൾ നട്ടെല്ലിന്‍റെ ആരംഭസ്ഥാനത്ത് നിന്നും ശിരസ്സിലേയ്ക്ക് കടന്നുപോകുന്നു. അവ, ഇടതുവശത്തുള്ള 'ഇഡ' എന്നറിയപ്പെടുന്ന നാഡി; മധ്യഭാഗത്ത്, നട്ടെല്ലിൽ ഏഴ് ചക്രങ്ങളിലൂടെ കടന്നുപോകുന്ന 'സുഷുമ്ന' എന്ന നാഡി; കൂടാതെ വലതുവശത്തുള്ള 'പിങ്ഗള' എന്നറിയപ്പെടുന്ന നാഡി എന്നിവയാണ്. ഈ നാഡികളിലെ തടസ്സങ്ങൾ നീക്കിക്കൊണ്ട്, നമ്മിൽ അന്തർവർത്തിയായിട്ടിരിക്കുന്ന നിഷ്ക്രിയമായിട്ടുള്ള ഊർജ്ജങ്ങളെ പ്രവർത്തനക്ഷമമാക്കലാണ് പ്രാണായാമയുടെ പരമമായ ലക്ഷ്യം. ഇത് ഉയർന്ന ആത്മീയ അനുഭവങ്ങളിലേയ്ക്ക് നയിക്കുകയും, തത്‌ഫലമായി, ആത്മസാക്ഷാത്കാരം സാധ്യമാക്കിത്തീർക്കുകയും ചെയ്യുന്നു.

പ്രാണായാമം | അഭ്യാസം


രണ്ട് നാസാദ്വാരങ്ങളിലൂടെ ശ്വാസം അകത്തേയ്ക്ക് എടുക്കുക. കൂടാതെ, ശ്വാസം അകത്തേയ്ക്ക് എടുക്കുന്ന വേളയിൽ, വെളുത്ത നിറമുള്ള അല്ലെങ്കിൽ സുവർണ്ണ നിറമുള്ള ദിവ്യപ്രകാശത്തെ ഭാവനയിൽ ചിത്രീകരിക്കുക.

ശ്വാസം പിടിച്ചുനിർത്തുക. ശ്വാസം പിടിച്ചുനിർത്തുമ്പോൾ, ശരീരത്തിലുള്ള ഓരോരോ കോശത്തിലേയ്ക്കും, കൂടാതെ ഒന്നൊന്നായി, അഞ്ച് കോശങ്ങളിലേക്കും നിങ്ങൾ പ്രാണശക്തിയെയും ദിവ്യപ്രകാശത്തെയും വ്യാപിപ്പിക്കുകയും, അനന്തരം, സമ്പൂർണ്ണ ശരീരവ്യവസ്ഥയിൽ നിങ്ങൾ ദിവ്യപ്രകാശത്തെ അനുഭവിക്കുകയും ചെയ്യുക. നിങ്ങൾക്ക് സാധ്യമാകുന്ന വിധത്തിൽ മാത്രം ശ്വാസം പിടിച്ചുനിർത്തുക.

ശ്വാസം പൂർണ്ണമായും പുറത്തേയ്ക്ക് വിടുക.

ശ്വാസം വീണ്ടും പിടിച്ചുനിർത്തുക. മേൽപറഞ്ഞ രണ്ടാമത്തെ നടപടിയിൽ അഭ്യസിച്ച അതേ സമയ ദൈർഘ്യത്തിൽ ശ്വാസം പിടിച്ചുനിർത്തുക.

മുകളിൽ പറഞ്ഞിട്ടുള്ള നാല് നടപടിക്രമങ്ങളും ഉൾപ്പെടുത്തുമ്പോൾ ഒരു തവണ പ്രാണായാമം ചെയ്‌തതായി കണക്കാക്കാം. എല്ലാ നടപടിക്രമങ്ങൾക്കും ഒരേ സമയ ദൈർഘ്യം തന്നെ കർക്കശമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക. ഭക്ഷണത്തിന് ശേഷം അഭ്യസിക്കുന്നത് ഒഴിവാക്കുക; അല്ലെങ്കിൽ, ഭക്ഷണം കഴിഞ്ഞ ശേഷം, ഏറ്റവും കുറഞ്ഞത് രണ്ട് മണിക്കൂർ ഇടവേള ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ആര്


എട്ട് വയസ്സിന് മുകളിലുള്ള ആർക്കും.

എവിടെ


വീടിനകത്തോ പുറത്തോ.

എപ്പോൾ


ദിവസത്തിന്‍റെ ഏത് സമയത്തും. അതിരാവിലെയാണ് ഉത്തമം.

സമയം


ഏറ്റവും കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും.

പ്രയോജനങ്ങൾ


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

പ്രാണായാമത്തിന്‍റെ പതിവായിട്ടുള്ള അഭ്യാസം, താഴെപ്പറയുന്ന, ശാരീരികവും, മാനസികവും, ആത്മീയവുമായിട്ടുള്ള പ്രയോജനങ്ങൾ നമുക്ക് നൽകുന്നു.

നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ജീവിത നിലവാരത്തെയും മെച്ചപ്പെടുത്തുന്നു.

നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

ശ്വാസകോശത്തിന്‍റെ ശേഷി, ഓക്സിജന്‍റെ ഉപഭോഗം, ഊർജ്ജ നില എന്നിവ വർദ്ധിപ്പിക്കുന്നു.

നാഡിസംബന്ധമായ ക്രമക്കേടുകൾ നീക്കുന്നു.

ആയുസ്സ് വർദ്ധിപ്പിക്കുകയും ജീവശക്തിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.

കോപത്തെയും ആകുലതയെയും നിയന്ത്രിക്കുവാൻ സഹായിക്കുന്നു.

ക്ഷീണം, വേവലാതി, മനഃക്ലേശം മുതലായവയെ ഇല്ലാതാക്കുന്നു.

വായന തുടരുക ...

നിദ്ര കൂടതൽ സുഖകരമാക്കുവാൻ സഹായിക്കുന്നു.

ശാന്തത, മനസ്സമാധാനം, ഉണർവ്വ്, ഇവയെല്ലാം നൽകുന്നു.

ദ്രുതഗതിയിൽ മനസ്സിന് നിശ്ചലത കൊണ്ടുവരുന്നു.

ധ്യാനത്തിന്‍റെ വേളയിൽ ചിന്തകൾ അഥവാ ചിന്താനിരക്ക് കുറയ്ക്കുന്നു.

സമ്പൂർണ്ണ നാഡീവ്യവസ്ഥയെയും ശുചീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.

നാഡീവ്യവസ്ഥയെയും, അതുകൂടാതെ പഞ്ചകോശങ്ങളെയും ശക്തിപ്പെടുത്തുന്നു.

നമ്മിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളായ അന്തർജ്ഞാനം പോലെയുള്ളവയെ പ്രവർത്തിപ്പിക്കുന്നു.

ഈശ്വരനോട് കൂടുതലായി ലയിക്കുവാൻ ഇത് നമ്മെ സഹായിക്കുന്നു.

മനുഷ്യ ജീവിതത്തിന്‍റെ ആത്യന്തികമായിട്ടുള്ള ലക്ഷ്യമായ ആത്മസാക്ഷാത്കാരം കൈവരിക്കുന്നതിന് സഹായിക്കുന്നു.


മാർഗ്ഗനിർദ്ദേശകരേഖകൾ


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ഒരു പായയിൽ, നിങ്ങൾക്ക് സുഖപ്രദമായിട്ടുള്ള ഏതെങ്കിലും ആസനത്തിൽ നേരെ ഇരിക്കുക.

നട്ടെല്ല് നിവർന്നിരിക്കുക, മാത്രമല്ല, നിങ്ങളുടെ താടി നിലത്തിന് സമാന്തരമായിട്ടാണെന്ന് ഉറപ്പ് വരുത്തുക.

നിങ്ങളുടെ മുഖം, തോളുകൾ, കൂടാതെ സമ്പൂർണ്ണ ശരീരത്തെയും അയവാക്കുക.

കഴിയുന്നത്ര സാവധാനത്തിൽ ശ്വാസം അകത്തേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുക.

ശ്വാസോച്ഛ്വാസത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും; അതായത്, ശ്വാസം അകത്തേയ്ക്ക് എടുക്കുമ്പോൾ, ശ്വാസം പുറത്തേയ്ക്ക് വിടുമ്പോൾ, ശ്വാസം പിടിച്ചുനിർത്തുമ്പോൾ, ഈ ഘട്ടങ്ങളിലെല്ലാം, ഒരേ സമയ ദൈർഘ്യം തന്നെ കർക്കശമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.

ഒട്ടും ആയാസപ്പെടാതെ, നിങ്ങൾക്ക് സുഖപ്രദമായ രീതിയിൽ അഭ്യസിക്കുക.