മായ | ഗുണങ്ങൾ | ഏകത്വം | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

മായ


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

സമ്പൂർണ്ണ സൃഷ്ടിയിലും വ്യാപിച്ചിരിക്കുന്ന പൊരുൾ അഥവാ സാരാംശത്തെയാണ് മായ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഒരു ആത്മാവ്, മനസ്സിനെ ഉപകരണമാക്കിക്കൊണ്ട് മായയിലൂടെ നോക്കി കാണുമ്പോൾ, ഈ ലോകം മുൻപിൽ പ്രക്ഷേപിക്കപ്പെടുകയും അനന്തരം കാണപ്പെടുകയും ചെയ്യുന്നു. ഒരു ചിത്രപ്രക്ഷേപിണിയിലൂടെ ഒരു സിനിമ എങ്ങനെ സ്‌ക്രീനിൽ തെളിയുന്നുവോ, അതുപോലെ തന്നെ മനസ്സ് ഉപയോഗിച്ച് ഈ ലോകം നമ്മിലേയ്‌ക്ക് പ്രക്ഷേപണം ചെയ്യപ്പെടുന്നു.

മായ ഒരു മൂടുപടം ആയി പ്രവർത്തിക്കുകയും, പ്രകാശത്തിന്‍റെ അന്തർലീനമായ യാഥാർഥ്യത്തെ മറയ്ക്കുകയും ചെയ്യുന്നു.

പ്രപഞ്ചസൃഷ്ടിയിൽ വൈവിധ്യം സൃഷ്ടിക്കുകയാണ് മായയുടെ ഉദ്ദേശ്യം. ഇക്കാരണത്താൽ, മായ ഇല്ലാത്ത പക്ഷം, എല്ലാം ദിവ്യപ്രകാശമായി കാണപ്പെടുകയും, മാത്രമല്ല, യാതൊരു വിധത്തിലുള്ള വൈവിധ്യം സാധ്യമാവുകയുമില്ല.

മായ അഥവാ ലോകം എന്നത് ഇന്ദ്രിയങ്ങളാൽ ഗ്രഹിക്കപെട്ട യാഥാർഥ്യവും, സമയത്താൽ ബന്ധിതവുമാണ്; നേരെമറിച്ച്, ദിവ്യപ്രകാശം എന്നത് പരിപൂർണ്ണമായ യാഥാർഥ്യവും കാലാതീതവും ആകുന്നു.

സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയിലൂടെ മായ മാറ്റങ്ങൾക്ക് വിധേയമാകുന്നു; എന്നാൽ ദിവ്യപ്രകാശം എന്നത് ശാശ്വതവും, മാറ്റമില്ലാതെ നിൽക്കുന്ന യാഥാർഥ്യവും ആകുന്നു.

ആത്മസാക്ഷാത്കാരത്തിനു മുൻപ്, മായ മാത്രം ദൃഷ്ടമാവുകയും, ദിവ്യപ്രകാശം യാഥാർത്ഥ്യം അല്ലെന്ന തോന്നൽ ഉളവാക്കുകയും ചെയ്യുന്നു. ഒരിക്കൽ ആത്മസാക്ഷാത്കാരം ലഭിച്ച് ദിവ്യപ്രകാശത്തെ കണ്ടുകഴിഞ്ഞാൽ, മായ യാഥാർത്ഥ്യം അല്ലാതായിത്തീരുന്നു. ഇക്കാരണത്താൽ, ആത്മസാക്ഷാത്കാരം ലഭിച്ച വ്യക്തികൾ, മായയെ മിഥ്യാബോധം എന്ന് വിളിക്കുന്നു.

ഗുണങ്ങൾ


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

മായയുടെ മൂന്ന് സവിശേഷ ഘടകങ്ങളുടെ വൈശിഷ്ട്യത്തെയാണ് ഗുണങ്ങൾ അഥവാ ത്രിഗുണങ്ങൾ എന്ന് പറയുന്നത്. അവയെ സത്വഗുണം, രജോഗുണം, തമോഗുണം എന്നാണ് വിളിക്കുന്നത്.

ഈ മൂന്ന് ഗുണങ്ങൾ, വ്യത്യസ്ത സമ്മിശ്രണത്തിലും അനുപാതത്തിലും, എല്ലാവരിലും, അത് കൂടാതെ, സമ്പൂർണ്ണ സൃഷ്ടിയിലുള്ള സകലതിലും സന്നിഹിതമാണ്.

അടിസ്ഥാന നിറങ്ങളായ ചുവപ്പ്, പച്ച, നീല എന്നിവയുടെ വ്യത്യസ്ത സമ്മിശ്രണങ്ങളിലും അളവുകളിലുമുള്ള മിശ്രിതം എങ്ങനെ മറ്റനവധി നിറങ്ങൾക്ക് കാരണമാകുന്നുവോ, അതേപോലെ, വ്യത്യസ്ത അനുപാതങ്ങളിലുള്ള ഗുണങ്ങളുടെ ഈ സങ്കലനവും വൈവിധ്യം സൃഷ്ടിക്കുന്നു.

സത്വഗുണം എന്നത് അറിവ്, സന്തുലിതാവസ്ഥ, മൈത്രി, വിശുദ്ധി, സർഗ്ഗവൈഭവം, സകാരാത്മകത, സമാധാനം, സദാചാരം, എന്നിവയുടെയെല്ലാം വൈശിഷ്ട്യങ്ങളാണ്.

രജോഗുണം എന്നത് അത്യുത്സാഹം, പ്രവർത്തനം, സ്വകേന്ദ്രീകൃതത്വം, എന്നിവയുടെ ഗുണങ്ങളാണ്.

താമോഗുണം എന്നത് അസന്തുലിതാവസ്ഥ, അവ്യവസ്ഥ, ഉത്കണ്ഠ, നിരുത്സാഹത, ഉദാസീനത, ഹിംസ, അജ്ഞത, നീട്ടിവയ്ക്കൽ, അലംഭാവം എന്നിവയുടെ ഗുണങ്ങളാണ്.

ഈ മൂന്ന് ഗുണങ്ങളുടെ, സംയുക്തമായ പ്രഭാവത്തിന്‍റെ, മൊത്തത്തിലുള്ള ഫലമായിട്ടാണ് ഒരു വ്യക്തിയുടെ അഥവാ ഒരു വസ്തുവിന്‍റെ സ്വഭാവം കാണപ്പെടുന്നത്. ഇക്കാരണത്താൽ, ഈ ഗുണങ്ങൾ നമ്മുടെ പെരുമാറ്റത്തിലും, ക്രമേണയുള്ള ജീവിത സാഹചര്യങ്ങളിലും ഒരു സുപ്രധാനമായ ഘടകമായി ഭവിക്കുകയും ചെയ്യുന്നു.

ദിവ്യപ്രകാശം മായയാൽ ബാധിക്കപ്പെടാത്തതിനാൽ, അതിനെ നിർഗുണം, അതായാത്, സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങൾക്ക് അതീതമായത് എന്നും അർത്ഥമാക്കുന്നു.

ഏകത്വം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ഈ പ്രപഞ്ചത്തിൽ നിലകൊള്ളുന്ന എല്ലാത്തിനെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഏകത്വം. ആത്മാവിനെ മറ്റൊരു ആത്മാവിലേയ്ക്കും, ഹൃദയത്തിനെ മറ്റൊരു ഹൃദയത്തിലേയ്ക്കും കോർത്തിണക്കുന്ന ഒരു കണ്ണിയാണ് അത്.

വൈവിധ്യമാർന്ന സൃഷ്ടിയുടെ ഇടയിൽ ദിവ്യപ്രകാശത്തെ കാണുന്നതാണ് ഏകത്വം.

സചേതനവും, നിർജ്ജീവവുമായിട്ടുള്ള എല്ലാം, ദിവ്യപ്രകാശം എന്ന ഒരേ സ്രോതസ്സിൽ നിന്നുമാണ് വന്നിരിക്കുന്നത് എന്ന തിരിച്ചറിവാണ് ഏകത്വം.

ഏകത്വത്തിന്‍റെ അവസ്ഥയിൽ നമ്മൾ മായയ്ക്കും അതീതമായി പോകുന്നു.

ഏകത്വം നാനാത്വത്തിൽ ഒരുമ കൊണ്ടുവരുന്നു.

ഏകത്വം എന്നാൽ ശാരീരികം, മാനസികം, ബൗദ്ധികം, വൈകാരികം, പിന്നെ ആദ്ധ്യാത്മികം, എന്നിങ്ങനെ നമ്മുടെ സാധനയുടെ എല്ലാ തലങ്ങളുമായും ഏകീകരിച്ച് ജീവിക്കുക എന്നും അർത്ഥമാക്കുന്നു. ഈ ഏകത്വം ആണ് യോഗയ്ക്ക് കാരണമായി ഭവിക്കുന്നത്.