മാർഗ്ഗദീപങ്ങൾ | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

മാർഗ്ഗദീപങ്ങൾ


ബ്രഹ്മഋഷീസ് ഹെർമിറ്റേജ് ഋഷിവര്യന്മാരുടെയും സിദ്ധന്മാരുടെയും സംയോജിത പാതയായതിനാൽ, ദിവ്യരും ശ്രേഷ്ഠരുമായിട്ടുള്ള വ്യക്തിത്വങ്ങളാൽ ഇത് സംരക്ഷിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നു. സമാനതകളില്ലാത്ത ഈ സൂക്ഷ്മതല ആചാര്യന്മാർ, അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായിട്ടുള്ള ആത്മീയ ഊർജ്ജങ്ങൾ, ഉന്നതമായ അറിവുകൾ, ധ്യാനത്തിന്‍റെ ഉയർന്ന പ്രയോഗങ്ങൾ, ആത്മീയ വിദ്യകൾ മുതലായവയെല്ലാം ദിവ്യരായ വ്യക്തികളിലൂടെ മറ്റുള്ളവരിലേയ്ക്ക് കൈമാറുന്നു; ബ്രഹ്മഋഷീസ് ഹെർമിറ്റേജ് നയിക്കുന്ന ദിവ്യാത്മാവ്, നമ്മുടെ അഭിവന്ദ്യനായ ഗുരു, ദേവാത്മാനന്ദ ശംബലയാണ്.

ധ്യാനത്തിന്‍റെ എല്ലാ പഠനക്ലാസ്സുകളും, ഊർജ്ജത്തെ ഇറക്കി സുരക്ഷിതമായി സ്ഥാപിക്കുന്ന പരിപാടികൾ, ആത്മീയ യാത്രകൾ അഥവാ എതെങ്കിലും വിശേഷാവസരങ്ങൾ എന്നിവയെല്ലാം, മഹാന്മാരായ ഈ ആചാര്യന്മാരുടെ അനുഗ്രഹങ്ങളാലും, സൂക്ഷ്മതലത്തിലുള്ള സാന്നിധ്യത്താലും, അനന്യമായ കൃപയാലും സദാ നടത്തപ്പെടുന്നു.

താഴ്മയുള്ള ഈ ആചാര്യന്മാരുടെ മഹത്വത്തെപ്പറ്റി നാം എത്രത്തോളം അറിയുന്നുവോ, അത്രത്തോളം അറിയപ്പെടാതെ ബാക്കിനിൽക്കുന്നു. അവരുടെ അനുകമ്പ, അവരുടെ പ്രവർത്തനങ്ങളുടെ വ്യാപ്തി, അവരുടെ വിനയം, പ്രതിബദ്ധത, സമർപ്പണം എന്നിവയെല്ലാം അനുപമമാണ്. ഈ ആചാര്യന്മാർ നമ്മുടെ ദിവ്യ ബിംബങ്ങളാണ്. മനുഷ്യരുടെയും ഗ്രഹങ്ങളുടെയും ആത്മീയ നില നവീകരിക്കുന്നതിനുവേണ്ടി, തീരാത്ത അത്യുത്സാഹത്താൽ പ്രേരിതമാക്കപ്പെട്ട, ജ്ഞാനോദയം ലഭിച്ച, ഈ ആചാര്യന്മാരാണ് നമ്മുടെ മാർഗ്ഗദീപങ്ങൾ.

ഒരു സാധാരണ മനുഷ്യന് ഉൾക്കൊള്ളുന്നതിനുള്ള, പ്രചോദനത്തിന്‍റെ ശക്തമായ ഉറവിടങ്ങളായി അവരുടെ ജീവചരിത്രങ്ങൾ നിലകൊള്ളുന്നു.

ഋഷിവര്യന്മാരുടെയും സിദ്ധന്മാരുടെയും പരിപാവനമായ പാദങ്ങളിൽ, ഞങ്ങളുടെ വിനീതമായ പ്രണാമം!

താഴ്മയുള്ള ഈ ആചാര്യന്മാരുടെ മഹത്വത്തെപ്പറ്റി നാം എത്രത്തോളം അറിയുന്നുവോ, അത്രത്തോളം അറിയപ്പെടാതെ ബാക്കിനിൽക്കുന്നു. അവരുടെ അനുകമ്പ, അവരുടെ പ്രവർത്തനങ്ങളുടെ വ്യാപ്തി, അവരുടെ വിനയം, പ്രതിബദ്ധത, സമർപ്പണം എന്നിവയെല്ലാം അനുപമമാണ്. ഈ ആചാര്യന്മാർ നമ്മുടെ ദിവ്യ ബിംബങ്ങളാണ്. മനുഷ്യരുടെയും ഗ്രഹങ്ങളുടെയും ആത്മീയ നില നവീകരിക്കുന്നതിനുവേണ്ടി, തീരാത്ത അത്യുത്സാഹത്താൽ പ്രേരിതമാക്കപ്പെട്ട, ജ്ഞാനോദയം ലഭിച്ച, ഈ ആചാര്യന്മാരാണ് നമ്മുടെ മാർഗ്ഗദീപങ്ങൾ. ഒരു സാധാരണ മനുഷ്യന് ഉൾക്കൊള്ളുന്നതിനുള്ള, പ്രചോദനത്തിന്‍റെ ശക്തമായ ഉറവിടങ്ങളായി അവരുടെ ജീവചരിത്രങ്ങൾ നിലകൊള്ളുന്നു.