ബ്രഹ്മജ്ഞാനം | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

ബ്രഹ്മജ്ഞാനം

ബ്രഹ്മജ്ഞാനം എന്നത്, സൃഷ്ടിയെക്കുറിച്ചുള്ള സമ്പൂർണ്ണമായ അറിവും ദിവ്യപ്രകാശത്തെക്കുറിച്ചുള്ള അറിവുമാണ്. സൃഷ്ടി, പഞ്ചഭൂതങ്ങൾ, മൂന്ന് ഗുണങ്ങൾ, ആത്മാക്കളെക്കുറിച്ചുള്ള അറിവ്, പതിനാല് ലോകങ്ങൾ, പഞ്ചകോശങ്ങൾ, ഏഴ് ചക്രങ്ങൾ, ധർമ്മത്തിന്‍റെ നിയമം, കർമ്മത്തിന്‍റെ നിയമം, സ്വതന്ത്ര ഇച്ഛാശക്തി, മോക്ഷം മുതലായവയെല്ലാം വിശാലമായ ഈ വിഭാഗത്തിൽ പെടുന്നു. വ്യക്തതയും ലക്ഷ്യവുമുള്ള, സകാരാത്മകമായ ഒരു ജീവിതം നയിക്കുന്നതിനായി ഈ അറിവ് നമ്മെ സഹായിക്കുന്നു.

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ആവിർഭവിക്കപെടാത്ത മണ്ഡലത്തിൽ നിന്ന്, ദിവ്യപ്രകാശത്തിന്‍റെ അനന്തമായ സമുദ്രം, പ്രഥമ ആവിഷ്കരണമായി ഉയർന്നുവന്നു. ദിവ്യപ്രകാശത്തിൽ നിന്നും അന്തർബോധത്തിന്‍റെ അനന്തമായ ഒരു സമുദ്രം ഉയർന്നുവന്നു. ഈ ബോധമണ്ഡലത്തിൽ നിന്നും പ്രപഞ്ചം ഉയർന്നുവന്നു. ദിവ്യപ്രകാശം ഈശ്വരനാണ്.

ദിവ്യപ്രകാശത്തിന്‍റെ തലത്തിനെയാണ് പരബ്രഹ്മലോകം എന്ന് വിളിക്കുന്നത്. പരബ്രഹ്മലോകത്തിൽ നിന്ന് പുറത്തുവന്ന അന്തർബോധത്തിന്‍റെ മണ്ഡലം, ഒരു കുമിള പുറത്തുവരുന്നതും പൊട്ടിപോകുന്നതും പോലെയായിരുന്നു. ഈ ബോധമണ്ഡലം, പുരുഷ ഊർജ്ജങ്ങളായും സ്ത്രീ ഊർജ്ജങ്ങളായും സ്വയം വിഭജിക്കപ്പെട്ടു. പുരുഷ ഭാഗം അതേപടി തുടർന്നു. സ്ത്രീ ഭാഗം ദേവീ ലോകമായി രൂപം കൊണ്ടു.

പുരുഷ-സ്ത്രീ ഊർജ്ജങ്ങളുടെ സങ്കലനത്തോടെ, ശിവലോകം, വിഷ്ണുലോകം, ബ്രഹ്മലോകം എന്നിങ്ങനെയുള്ള മൂന്ന് ദിവ്യപ്രപഞ്ചങ്ങൾ സൃഷ്ടിക്കപ്പെട്ടു. സംഹാരത്തിന്‍റെയും പാലനത്തിന്‍റെയും സൃഷ്ടിയുടെയും പ്രവർത്തനങ്ങൾ, യഥാക്രമം, ഭഗവാൻ ശിവൻ, ഭഗവാൻ വിഷ്ണു, ബ്രഹ്‌മാവ്‌ എന്നീ ദിവ്യവ്യക്തിത്വങ്ങളെ ചുമതലപ്പെടുത്തി.

സൃഷ്ടിയുടെ സ്രോതസ്സ് ദിവ്യപ്രകാശമാണ്. സമ്പൂർണ്ണ സൃഷ്ടിയും പഞ്ചഭൂതങ്ങൾ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അവ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയാണ്. സൃഷ്ടിയിൽ മൂന്ന് ഗുണങ്ങൾ അഥവാ ത്രിഗുണങ്ങൾ ഉൾക്കൊള്ളുന്നു. അവ സത്വം, രജസ്സ്, തമസ്സ് എന്നിവയാണ്.

എണ്ണമറ്റ നക്ഷത്രസമൂഹങ്ങൾ, ക്ഷീരപഥങ്ങൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ജീവന്‍റെ വിഭിന്നങ്ങളായ രൂപങ്ങൾ, സർഗ്ഗാത്മകതയുടെ എല്ലാതരത്തിലുള്ള ഭാവങ്ങൾ എന്നിവയോടു കൂടിയ ബ്രഹ്മാണ്ഡം അഥവാ ഭൗതികമായ പ്രപഞ്ചം ബ്രഹ്മദേവൻ സൃഷ്ടിച്ചു. ഭൗതിക പ്രപഞ്ചത്തിൽ പതിനാല് ലോകങ്ങൾ ഉൾപ്പെടുന്നു. ആദ്യത്തെ ലോകം ഏറ്റവും ആത്മീയവും പതിനാലാമത്തെ ലോകം ഏറ്റവും ലൗകികവും ആകുന്നു.

നമ്മൾ തന്നെയാണ് ജീവാത്മാക്കൾ. പരബ്രഹ്മലോകത്തിൽ, ദിവ്യപ്രകാശമാകുന്ന സമുദ്രത്തിലെ പ്രകാശ കണികകൾ പോലെയായിരുന്നു നമ്മൾ. ഈശ്വരൻ അനുഭവിച്ചിരുന്നത്, ഒരേ വേളയിൽ, നമ്മളും അനുഭവിച്ചിരുന്നു. നമ്മളും ഈശ്വരനെപ്പോലെ തന്നെ പരിശുദ്ധരായിരുന്നു. മാത്രമല്ല, ഈശ്വരന്‍റെ എല്ലാ ഗുണങ്ങളും കഴിവുകളും നമുക്കും ഉണ്ടായിരുന്നു. സ്നേഹവും ബ്രഹ്മാനന്ദവും ആയിരുന്നു നമ്മുടെ മൗലികസ്വഭാവം.

ഒരു ജീവാത്മാവിന് തിരഞ്ഞെടുക്കുവാനുള്ള അവകാശത്തിന്‍റെ ബാഹുല്യത്തിനെയാണ് സ്വതന്ത്ര ഇച്ഛാശക്തി എന്ന് പറയുന്നത്. ഈശ്വരൻ ദിവ്യ പ്രപഞ്ചവും ഭൗതിക പ്രപഞ്ചവും സൃഷ്ടിച്ചപ്പോൾ, സൃഷ്ടിയെ അനുഭവിച്ചറിയുന്നതിന് വേണ്ടി ഇവിടെ വരുവാൻ നാം ആഗ്രഹിച്ചു. ഒരു പരിധിക്കപ്പുറം അനുഭവിച്ചാൽ, നമ്മൾ ഇവിടെ അകപ്പെട്ടു പോകാൻ സാധ്യതയുണ്ടെന്ന് ഈശ്വരൻ നമുക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തിയുടെ ഇടയിൽ ഈശ്വരൻ വന്നിരുന്നില്ല.

പഞ്ചകോശങ്ങൾ

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ദിവ്യപ്രപഞ്ചത്തിലൂടെയുള്ള നമ്മുടെ യാത്രയുടെ വേളയിൽ, പ്രത്യേകമായ ആവരണങ്ങൾ അഥവാ കോശങ്ങൾ നമുക്ക് നല്കപ്പെട്ടിരുന്നു.

ഭൂമിയിൽ എത്തിച്ചേർന്നതിനു ശേഷമാണ് നമുക്ക് ഈ ഭൗതിക ശരീരം ലഭിച്ചത്.

ആ അഞ്ച് കോശങ്ങൾ താഴെപ്പറയുന്നവയാണ്:
അന്നമയ കോശം – ഭൗതിക ശരീരം.
പ്രാണമയ കോശം – പ്രാണ (ഊർജ്ജ) ശരീരം.
മനോന്മയ കോശം - മാനസിക ശരീരം.
വിജ്ഞാനമയ കോശം - ബൗദ്ധിക ശരീരം.
ആനന്ദമയ കോശം - ആദ്ധ്യാത്മിക ശരീരം.

ബ്രഹ്മാണ്ഡത്തിൽ നിന്നും അഥവാ ഭൗതിക പ്രപഞ്ചത്തിൽ നിന്നും ആത്മാക്കൾ താഴേയ്ക്ക് ഇറങ്ങിവന്നപ്പോൾ, ഏഴാമത്തെ തലമായ ഭൂമി അഥവാ ഭൂലോകത്തിൽ എത്തിച്ചേരുന്നതിനായി, സത്യലോകം, തപോലോകം, ജനലോകം, മഹ൪ലോകം, സുവലോകം ഭുവർ ലോകം എന്നിവയുടെ വഴികളിലൂടെ നാം സഞ്ചരിച്ചു.

ഈ യാത്രയുടെ വേളയിൽ, നമ്മുടെ മാനസിക ശരീരത്തിൽ, ഓരോ ലോകത്തിൽ നിന്നും ലഭിച്ച, ചക്രങ്ങൾ എന്ന് വിളിക്കപ്പെടുന്ന ശക്തമായ ഊർജ്ജോപകരണങ്ങൾ ഘടിപ്പിച്ചിരുന്നു. ഇക്കാരണത്താൽ, നമ്മിൽ ഏഴ് ചക്രങ്ങൾ ഉണ്ട്; ഓരോന്നും, ആ പ്രത്യേക ലോകത്തിലെ ഊർജ്ജങ്ങളെയും അറിവിനെയും പ്രതിനിധാനം ചെയുന്നു. സജീവമാക്കപ്പെടുമ്പോൾ, അതുമായി ബന്ധപ്പെട്ട ലോകങ്ങളെക്കുറിച്ചുള്ള അറിവിലേയ്ക്കും ഊർജ്ജങ്ങളിലേയ്ക്കുമുള്ള പ്രവേശനകവാടങ്ങളെയാണ് ചക്രങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ചക്രങ്ങളിൽ ഊർജ്ജങ്ങളെ സംഭരിക്കുവാനും സാധിക്കും.

സഹസ്രാര, ആഗ്ന, വിശുദ്ധി, അനാഹത, മണിപൂരക, സ്വാധിഷ്ടാന, മൂലാധാര എന്നിങ്ങനെ ഏഴ് ചക്രങ്ങൾ ആണുള്ളത്. ഓരോ ചക്രവും, വ്യത്യസ്തങ്ങളായ ഉയർന്ന ലോകങ്ങളിലേയ്ക്ക്, ഒരു ആത്മാവിന്‍റെ ആരോഹണത്തിന് വേണ്ടിയുള്ള ഒരു പ്രവേശന ബിന്ദു അഥവാ നിർഗ്ഗമന ബിന്ദുവാണ്.

സപ്തഋഷികളുടെ കർത്തവ്യം അഥവാ പങ്ക്

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

പഞ്ചകോശങ്ങളുടെ ഉള്ളിൽ മുദ്രണം ചെയ്യപ്പെട്ട ആത്മാവ്, ഒന്നിന് മുകളിൽ മറ്റൊന്നായി ചുറ്റപ്പെട്ട കോശങ്ങളുടെ പരിമിതികളാൽ മേഘാവൃതമായതിനാൽ, അതിന്‍റെ ഉത്ഭവസ്ഥാനത്തെക്കുറിച്ച് ഓർക്കുന്നതിൽ പരാജയപ്പെട്ടു. ഇത് അജ്ഞതയും അഹംഭാവവും സൃഷ്ടിച്ചു.

കൂടാതെ, ആത്മാവ് കൂടുതൽ, കൂടുതൽ അനുഭവിക്കുകയും, അങ്ങനെ മായയുടെ വലയത്തിൽ അകപ്പെടുകയും, ഇന്ദ്രിയങ്ങൾക്ക് അടിമപ്പെടുകയും, തന്മൂലം, ദൈവീക നിയമങ്ങളെ ലംഘിക്കുകയും, സ്നേഹം, ബ്രഹ്മാനന്ദം, സമാധാനം, മൈത്രി എന്നിങ്ങനെയുള്ള അതിന്‍റെ യഥാർത്ഥസ്വഭാവത്തെ മറക്കുകയും ചെയ്തു.

അനുഭവങ്ങളുടെ ആധിക്യത്താൽ, ആത്മാവ് കർമ്മങ്ങൾ സ്വരൂപിച്ചുകൂട്ടി. ആത്മാവിന്, അതിന് നേരത്തെയുണ്ടായിരുന്ന എല്ലാ കഴിവുകളും നഷ്ടപ്പെടുകയും, ഇക്കാരണത്താൽ, ഈശ്വരനിൽ നിന്നും ദിവ്യമായ സ്വഭാവത്തിൽ നിന്നും ഉള്ള അതിന്‍റെ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. കർമ്മങ്ങളുടെ ഈ മുദ്രകളെ ഇല്ലാതാക്കുന്നതിനു വേണ്ടി ആത്മാവ് അനവധി ജന്മങ്ങൾ എടുക്കുന്നു; പക്ഷേ, എന്നിട്ടും അത് ഇവിടെ അകപ്പെടുന്നു.

എല്ലാ ആത്മാക്കളെയും നയിക്കുന്നതിന് വേണ്ടി സപ്തഋഷികൾക്ക് ഒരു സവിശേഷ പങ്കും ചുമതലയും ഉണ്ട്. ആത്മാക്കൾ ഒന്നോ രണ്ടോ തവണ സൃഷ്ടിയെ അനുഭവിച്ചറിഞ്ഞതിന് ശേഷം, തിരിച്ചുപോകാൻ സമയമായി എന്ന് അവരെ ഓർമ്മപ്പെടുത്തുന്നത് സപ്തഋഷികളുടെ കടമയാണ്.

മായയുടെ വലയത്തിൽ ആത്മാക്കൾ അകപ്പെട്ടതിനാൽ, കർമ്മങ്ങളുടെ മുദ്രകൾ ഇല്ലാതാക്കുന്നതിനുവേണ്ടി, ധ്യാനത്തിന്‍റെയും സകാരാത്മകതയുടെയും സവിശേഷമായ വിദ്യകൾ കണ്ടുപിടിക്കുകയും, അനന്തരം, ദിവ്യരായ മനുഷ്യർ അഥവാ ഗുരുക്കന്മാരായി പിന്നീട് ഇവിടേയ്ക്ക് വരുന്ന മഹാന്മാരായ ആചാര്യന്മാരിലൂടെ സപ്തഋഷികൾ ഈ വിദ്യകൾ കൈമാറുകയും ചെയ്തു.

ഒരു ജീവാത്മാവ് തന്‍റെ പ്രയാണത്തിന്‍റെ പൂർത്തീകരണത്തിന് ശേഷം കൈവരിക്കുന്ന അന്തിമ സ്വാതന്ത്ര്യത്തിനെയാണ് മുക്തി അഥവാ മോചനം എന്ന് പറയുന്നത്.

ആദ്ധ്യാത്മിക മാർഗ്ഗദർശിയായിട്ടുള്ള ഒരു വ്യക്തിയെയാണ് ഒരു ഗുരു എന്ന് വിളിക്കുന്നത്. നമ്മെ നയിക്കുന്നതിനും, കർമ്മഫലങ്ങളിൽനിന്നും ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ചക്രത്തിൽ നിന്നും നാം മുക്തരാണെന്ന് ഉറപ്പാക്കുന്നതിന്‍റെയും പൂർണ്ണ ചുമതല അദ്ദേഹം എടുക്കുന്നു. അദ്ദേഹം നമ്മുടെ ആത്മീയ യാത്രയുടെ പ്രാരംഭം കുറിക്കുകയും, ജീവിതത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും; ഏറ്റവും പ്രധാനമായി, സ്നേഹം, സമാധാനം, സന്തോഷം, സകാരാത്മകത എന്നിവയോടുകൂടിയ, സന്തുലിതമായ ആത്മീയജീവിതവും ഭൗതികജീവിതവും നയിക്കുന്നതിന് നമ്മെ സഹായിക്കുകയും ചെയ്യുന്നു.