ഓം | ഊർജ്ജങ്ങൾ | പ്രാണശക്തി | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

ഓം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

'ഓം' എന്നത്, ബ്രഹ്മാണ്ഡത്തിലുള്ള ഓരോ പരമാണുവിലും മുഴങ്ങുന്ന അനാദിയായ പ്രാപഞ്ചിക നാദമാണ്.

അസ്തിത്വത്തിന്‍റെ, മൂന്ന് സ്പന്ദിക്കുന്ന അവസ്ഥകളെയാണ് ഓം സൂചിപ്പിക്കുന്നത് - സൃഷ്ടി (അ - അകാരം), സ്ഥിതി (ഉ - ഉകാരം), സംഹാരം (മ - മകാരം).

ഓം എന്നത്, ഒരു ഊമയ്ക്ക് പോലും എളുപ്പത്തിൽ ഉച്ചരിക്കുവാൻ കഴിയുന്ന തരത്തിലുള്ള അനന്യമായ ഒരു ഏകാക്ഷരപദമാണ്.

പവിത്രമായ ഈ ഓംകാര നാദത്തിന്‍റെ ആവർത്തിച്ചിട്ടുള്ള ജപത്തിന്, ധ്യാനത്തിന്‍റെ ഉന്നതമായ അനുഭവങ്ങൾ കൈവരിക്കുന്നതിലേയ്ക്ക് ഒരു വ്യക്തിയെ ഉയർത്തുവാൻ സാധിക്കും.

അഗാധമായ നിശബ്ദതയിൽ, 'ഓം' എന്ന നാദം നമ്മുടെ ഉള്ളിൽ നിന്നും കേൾക്കുവാൻ സാധിക്കും.

ഊർജ്ജങ്ങൾ


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ഊർജ്ജങ്ങൾ എന്നത്, ദിവ്യപ്രകാശത്തിന്‍റെ ചലനാത്മകമായ അഥവാ സ്പന്ദിക്കുന്നതായ ആവിഷ്കരണമാണ്.

ഊർജ്ജങ്ങൾ, ദിവ്യപ്രകാശമാകുന്ന സ്രോതസ്സിൽ നിന്നും വരുന്നതിനാൽ, അവ സ്നേഹം, ബുദ്ധിശക്തി, വിശുദ്ധി എന്നിവയും വഹിക്കുന്നു.

പ്രതിദ്ധ്വനിയുടെ സാന്ദ്രതയ്ക്കനുസരിച്ച്, ഊർജ്ജങ്ങൾ സ്ഥൂലമോ അഥവാ സൂക്ഷ്മമമോ ആകാം. അക്കാരണത്താൽ, സൃഷ്ടിയിലുള്ള ഏതൊരു വസ്തുവും, അതിന്‍റെ ഉള്ളിൽ സൂക്ഷ്മമായ ഊർജ്ജമണ്ഡലം വഹിക്കുന്നു; പരമാണു, നക്ഷത്രങ്ങൾ, നക്ഷത്രമണ്ഡലങ്ങൾ, സൂക്ഷ്മജഗത്ത്, ബ്രഹ്മാണ്ഡം എന്നിവയെല്ലാം.

വ്യത്യസ്ത ആവൃത്തിയിലുള്ള ഊർജ്ജങ്ങളുടെ വിഭിന്നമായ ക്രമപ്പെടുത്തലുകളും സംയോജനവും സൃഷ്ടിയ്ക്ക് വൈവിധ്യം കൂട്ടുകയും, അതിനാൽ, ഊർജ്ജങ്ങളെ സൃഷ്ടിയിലെ മായയുമായി ബന്ധിപ്പിച്ചിരിക്കുകയും ചെയ്യുന്നു.

സ്ഥൂലമായ ഊർജ്ജമണ്ഡലം ഭൗതിക യാഥാർഥ്യത്തിന് കാരണമാവുകയും, എന്നാൽ സൂക്ഷ്മമായ ഊർജ്ജമണ്ഡലം സൂക്ഷ്മതലത്തിലുള്ള അഥവാ അലൗകികമായ വാസ്തവികതയ്ക്ക് കാരണം ആയിത്തീരുകയും ചെയ്യുന്നു.

ഇത് പഞ്ചഭൂതങ്ങളുടെ ഊർജ്ജങ്ങളാണ് - ആകാശം, വായു, അഗ്നി, ജലം, ഭൂമി - ഇവയെല്ലാം, ഒരു ദൈവീക അനുപാതത്തിൽ സംയോജിപ്പിക്കുമ്പോൾ, ജീവൻ രൂപപ്പെടുന്നു.

ഊർജ്ജമാണ് ജീവന്‍റെയും പാലനത്തിന്‍റെയും പ്രാഥമിക ഉറവിടം.

നമ്മുടെ ഭൗതികവും സ്ഥൂലവുമായ ശരീരത്തിന്‍റെ പോഷണത്തിനുവേണ്ടി നാം ഭക്ഷണം, വെള്ളം, സൂര്യൻ (പ്രാണശക്തി), ബ്രഹ്മാണ്ഡം എന്നിവയിൽ നിന്നെല്ലാം ഊർജ്ജങ്ങളെ വലിച്ചെടുക്കുന്നു.

സാധനയുടെ ആഴം കൂടുന്തോറും, നമ്മുടെ ശരീര വ്യവസ്ഥയെ ശുദ്ധീകരിക്കുകയും, ആദ്ധ്യാത്മിക പുരോഗതിയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന പ്രാപഞ്ചികമായ ഊർജ്ജങ്ങളുടെ പ്രവാഹവും വർദ്ധിക്കുന്നു.

പ്രാണശക്തി


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

സൂര്യനിൽ നിന്ന് നമുക്ക് ലഭിക്കുന്ന സവിശേഷവും സൂക്ഷ്മവുമായിട്ടുള്ള ഊർജ്ജത്തെയാണ് പ്രാണശക്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ജീവന്‍റെയും ആരോഗ്യത്തിന്‍റെയും അടയാളം തന്നെ പ്രാണനാണ്.

പ്രാണമയകോശം അഥവാ പ്രാണശരീരം, നാഡികൾ എന്ന് വിളിക്കപ്പെടുന്ന, അതിസൂക്ഷ്മമായിട്ടുള്ള ഊർജ്ജനാളങ്ങളുടെ ശൃംഖലയിലൂടെ ഈ പ്രാണശക്തിയെ സ്വീകരിക്കുന്നു.

നമ്മുടെ ശരീരത്തിൽ എഴുപത്തിരണ്ടായിരം ഊർജ്ജനാളങ്ങൾ ഉണ്ട്. ഇവയാണ് പ്രാണഊർജ്ജങ്ങളുടെ പ്രവേശനദ്വാരങ്ങൾ.

ഊർജ്ജനില, ജീവശക്തി, ആയുസ്സ്, എന്നിവയെല്ലാം ശ്വസനരീതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു; ആയതിനാൽ, പ്രാണായാമം എന്നത് വളരെ പ്രധാനപ്പെട്ട ആത്മീയ അഭ്യാസമാണ്.

നമ്മുടെ പ്രാണശക്തിയെ നമുക്ക് നിയന്ത്രിക്കുവാൻ കഴിയുമെങ്കിൽ, നമ്മുടെ ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും നിയന്ത്രിക്കുവാൻ നമുക്ക് സാധിക്കും.