സമകാലികവിവരങ്ങള്‍ | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

സമകാലികവിവരങ്ങള്‍


  • സെപ്റ്റംബർ 20 - ഒക്ടോബർ 1, 2023

    ചാർ ധാം യാത്ര

    ഗുരുജി ദേവാത്മാനന്ദ ശംബലയുടെ നേതൃത്വത്തിൽ, സെപ്റ്റംബർ മാസത്തിൽ നടത്തിയ ചാർ ധാം യാത്രയുടെ ഭാഗമായി, അറുപത് അംഗങ്ങൾക്ക് (ധ്യാനിക്കുന്നവരും അല്ലാത്തവരും ഉൾപ്പെടെ), വിവിധ, ശക്തമായ ദിവ്യ ഊർജ്ജ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള അവസരം ലഭിച്ചു. ഈ യാത്ര, പ്രത്യേകമായി, കർമ്മങ്ങൾ എരിയിക്കുന്നതിന് വേണ്ടിയിട്ടായിരുന്നു. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദ്രിനാഥ് എന്നീ സ്ഥലങ്ങൾ കൂടാതെ, ഉത്തർകാശി, ധാരി ദേവി ക്ഷേത്രം, രുദ്രപ്രയാഗ്, വ്യാസ ഗുഫ, വശിഷ്ട ഗുഫ എന്നീ സ്ഥലങ്ങളും സന്ദർശിച്ചു.

  • ജൂലായ് 3, 2023

    ഗുരു പൂർണ്ണിമ

    ഗുരു പൂർണ്ണിമ, (വ്യാസ പൂർണ്ണിമ എന്നും അറിയപ്പെടുന്നു), ജ്ഞാനോദയം ലഭിച്ച ആചാര്യന്മാർ അഥവാ ഗുരുക്കന്മാർക്ക് വേണ്ടി സമർപ്പിക്കപ്പെട്ട പരമ്പരാഗതമായ ഒരു ആഘോഷമാണ്. ആത്മീയ അന്വേഷകർ, തങ്ങളുടെ ആത്മീയ ഗുരുക്കൻമാർക്ക് ആദരവും കൃതജ്ഞതയും അർപ്പിക്കുന്ന, ജീവിതത്തിലെ ഏറ്റവും ശുഭകരമായ ദിവസമാണിത്. ആഷാഢ മാസത്തിൽ, പരബ്രഹ്മ ലോകത്തിൽ നിന്ന് പരിശുദ്ധമായ ഊർജ്ജങ്ങൾ നേരിട്ട് ഇറങ്ങുന്നതിനാൽ, ഈ കാലഘട്ടം വളരെ പ്രാധാന്യമർഹിക്കുന്നു. ഈ വർഷത്തെ ഗുരുപൂർണ്ണിമ, ജൂലൈ മൂന്നാം തീയ്യതി, തിങ്കളാഴ്ച ദിവസം, വിവേകാനന്ദ ധാമിൽ, അതിൻ്റെ പൂർണ്ണ ഊഷ്മളതയോടെയും പവിത്രതയോടെയും ആഘോഷിക്കപ്പെട്ടു.

  • മെയ് 20 - 22, 2023

    തപസ്സ് - ആദ്യ തലം (ബാച്ച് രണ്ട്) / അഖണ്ഡ ധ്യാനം (ഭഗവാൻ കൽക്കി ജയന്തി)

    മെയ് ഇരുപത്, ഇരുപത്തൊന്ന് എന്നീ തീയ്യതികളിൽ നടത്തിയ ദ്വിദിന പരിപാടിയുടെ വേളയിൽ, ശ്രീ ദേവാത്മാനന്ദ ശംബല, പ്രത്യേക ധ്യാന പരിപാടികൾ നടത്തുകയും; കൂടാതെ, ഇതിന് മുൻപ് നടത്തിയ ധ്യാന പരിപാടികളിലൊന്നിൽ പഠിപ്പിച്ചുതന്ന വ്യായാമങ്ങൾ, ക്രിയകൾ, യോഗാസനങ്ങൾ, സൂര്യനമസ്‌കാരം, പൂർവ്വ ധ്യാന ക്രിയകൾ, മറ്റ് വിദ്യകൾ എന്നിവയെ നവീകരിക്കുകയും ചെയ്തു. മെയ് ഇരുപത്തിരണ്ടാം തീയ്യതി, രാവിലെ ആറര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ അഖണ്ഡ ധ്യാനം നടത്തി. ഭഗവാൻ കൽക്കി ജയന്തി ആയതിനാൽ, അത് വളരെ മംഗളകരമായ ഒരു ദിവസമായിരുന്നു.

  • മെയ് 18, 2023

    ഗുരുജി കൃഷ്ണാനന്ദ ജയന്തി

    ഗുരുജി കൃഷ്ണാനന്ദയുടെ ജയന്തി ദിനത്തോടനുബന്ധിച്ച്, മെയ് പതിനെട്ടിന്, വിവേകാനന്ദധാമിൽ രാവിലെ പതിനൊന്നരയ്ക്കും ഉച്ചയ്ക്ക് ഒരുമണിയ്‌ക്കും ഇടയിൽ നടത്തിയ പ്രത്യേക ധ്യാന പരിപാടിയിൽ ധ്യാനികൾ പങ്കെടുത്തു. ശ്രീ ദേവാത്മാനന്ദ ശംബല ഓരോ ധ്യാനിയെയും ആശീർവദിച്ചു.