അംഗത്വം | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

പ്രാരംഭ സാധന (IST)


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

സപ്തഋഷികളുടെയും സിദ്ധന്മാരുടെയും പാതയായ ബ്രഹ്മഋഷീസ് ഹെർമിറ്റേജിൽ, ധ്യാനത്തിലൂടെ ആത്മീയ യാത്രയുടെ ആരംഭം കുറിക്കുന്നതിനും, ആദ്ധ്യാത്മികതയെ ആഴത്തിൽ ഗ്രഹിക്കുന്നതിനുമായി കാംക്ഷിക്കുന്ന ധ്യാനികളെ; എല്ലാ ശനിയാഴ്ചയും രാവിലെ അഞ്ചര മുതൽ ആറര വരെ, ഇൻറ്റർനെറ്റ് സംവിധാനം ഉപയോഗിച്ചുകൊണ്ട് നടത്തുന്ന, 'പ്രാരംഭ സാധന' എന്ന ഓൺലൈൻ ധ്യാന ക്ലാസ്സിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നു. ഈ ക്ലാസ്സുകൾ ഞങ്ങളുടെ ആദ്ധ്യാത്മിക വിദ്യകൾക്ക് ഒരു ആമുഖം നൽകുന്നു.


ഈ ഓൺലൈൻ ക്ളാസ്സിൻ്റെ 'ഇൻറ്റർനെറ്റ് ലിങ്ക്' ലഭിക്കുന്നതിനായി, 9071292315 എന്ന നമ്പറിലേയ്ക്ക് ദയവായി വാട്സ്ആപ്പ് ചെയ്യുക.


സാധനയുടെ മാർഗ്ഗം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ബ്രഹ്മഋഷീസ് ഹെർമിറ്റേജ് ഒരു സാധനാമാർഗ്ഗമാണ്. ദീക്ഷ ലഭിച്ച ധ്യാനികളെല്ലാം, സമ്പൂർണ്ണ ധ്യാനം പടിപടിയായി പഠിപ്പിക്കുന്ന സാധനാ മാർഗ്ഗത്തിലേയ്ക്ക് നയിക്കപ്പെടുന്നു.

സമാധിയുടെ ഉയർന്ന ഘട്ടങ്ങൾ അനായാസേന അനുഭവിച്ചറിയുവാൻ ധ്യാനികളെ സഹായിക്കുന്നതിനായി, ശ്രീ ദേവാത്മാനന്ദ ശംബലയാൽ അദ്വിതീയമായി രൂപകൽപ്പന ചെയ്യപ്പെട്ടതാണ് സാധനാ മാർഗ്ഗം. തിരക്കേറിയ ആധുനിക ജീവിതത്തിന്, സ്വഭാവാനുസാരേണ അനുയോജ്യമാണിത്. സകാരാത്മകത, യോഗാസനങ്ങൾ, സൂര്യനമസ്കാരം, ക്രിയകൾ, പ്രാണായാമം, ധ്യാനത്തിന്‍റെ നൂതനമായ വിദ്യകൾ എന്നിവയെല്ലാമാണ് സമ്പൂർണ്ണ ധ്യാനത്തിന്‍റെ പ്രധാനപ്പെട്ട ഘടകഭാഗങ്ങൾ.

നിരവധി ധ്യാനികൾ, സാധനാമാർഗ്ഗത്തെ അവരുടെ ജീവിതത്തിലേയ്ക്ക് വിജയകരമായി സമന്വയിപ്പിക്കുകയും, അങ്ങനെ അവരുടെ ദിനചര്യയിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. അനേകം പേർ, ശാരീരികവും മാനസികവുമായ അവരുടെ ആരോഗ്യത്തിൽ, അത്യതിസാധാരണമായ പുരോഗതി ഉണ്ടായതായി അറിയിച്ചിട്ടുണ്ട്. കൂടാതെ, സകാരാത്മകതയും ഈശ്വരനുമായി ബന്ധം സ്ഥാപിക്കപ്പെട്ട അവസ്ഥയും അവർ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

അടിസ്ഥാനപരമായി, ഓരോ വ്യക്തിയിലും ദിവ്യത്വം ഉണ്ടെന്നും, ധ്യാനം, സകാരാത്മകത എന്നിവയിലൂടെ ഈ ദിവ്യസത്തയുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിന്‍റെ യഥാർത്ഥ ഉദ്ദേശ്യത്തിലേയ്ക്ക് ഉണരുവാൻ സാധിക്കും എന്ന ശാശ്വത സത്യത്തിൽ ശക്തമായി വേരൂന്നിയിരിക്കുകയാണ് ബ്രഹ്മഋഷീസ് ഹെർമിറ്റേജ്. തങ്ങളുടെ ആത്മീയ യാത്ര പര്യവേക്ഷണം ചെയ്യാനും, ഞങ്ങളുടെ ആത്മീയ ഗുരുവിന്‍റെ മാർഗ്ഗനിർദ്ദേശത്തോടെ ഈ ആധുനിക ലോകത്ത് സ്വയം പരിവർത്തനം ചെയ്യാനും ശ്രമിക്കുന്ന എല്ലാവർക്കും ഈ പാതയുടെ വാതിലുകൾ തുറന്നിരിക്കുന്നു.

★ ★ ★ ★ ★

"My life has transformed under the guidance of Guruji Devatmananda Shamballa. His profound guidance and teachings have brought me inner peace and clarity in my life. I'm forever grateful for his spiritual guidance."

Shrinidhi Bhat, Software Engineer | Bangalore

ഞങ്ങളുമായി ബന്ധപ്പെടുക


ഫേസ്ബുക്കിലെ പുതിയകാര്യങ്ങൾ

Brahmarishis Hermitage
Experience the power of transcendental spirituality

Typically replies within an hour
You can also call us to +91 90712 92315 from
10 a.m. to 5 p.m. or send us an email to contact@brahmarishishermitage.org
×
Chat with Us