യോഗ | സ്നേഹം | സമാധാനം | അവബോധം | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

യോഗ


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

യോഗ എന്നാൽ സംയോജനം എന്നാണ് അർത്ഥമാക്കുന്നത്. അത് സ്വയത്തിന്‍റെ അഥവാ ജീവാത്മാവിന്‍റെ ഈശ്വരനുമായിട്ടുള്ള ലയനം ആണ്.

യോഗ എന്നാൽ, ഈ സംയോജനം കൈവരിക്കുന്നതിനുവേണ്ടി ബോധപൂർവ്വമായ പരിശ്രമങ്ങൾ നടത്തുകയാണ്. അതുകൊണ്ട്, അവബോധം ഇല്ലാതെ യോഗ ഉണ്ടാവുകയില്ല.

നമ്മുടെ ശരീരത്തിന്‍റെ സഹായത്തോടുകൂടി, വ്യത്യസ്തമായ ദേഹഭാവങ്ങളിലൂടെയോ അഥവാ ശ്വസന നിയന്ത്രണത്തിലൂടെയോ നമ്മൾ ശ്രമങ്ങൾ നടത്തുമ്പോൾ, അത് ഹഠയോഗ അഥവാ ക്രിയയോഗ ആയിത്തീരുന്നു.

മനസ്സിന്‍റെ സഹായത്തോടുകൂടി, മന്ത്രങ്ങൾ ആവർത്തിച്ച് ഉരുവിടുന്നതിലൂടെയോ, ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു കൊണ്ടോ, അഥവാ ധ്യാനം ചെയ്തുകൊണ്ടോ നമ്മൾ ശ്രമങ്ങൾ നടത്തുമ്പോൾ, അത് രാജയോഗ ആയിത്തീരുന്നു.

നമ്മുടെ വികാരങ്ങളുടെ സഹായത്തോടുകൂടി, സ്നേഹം, ഭക്തി, അനുഷ്ഠാനങ്ങൾ എന്നിവയിലൂടെ നാം ശ്രമങ്ങൾ നടത്തുമ്പോൾ, അത് ഭക്തിയോഗ ആയിത്തീരുന്നു.

നിസ്വാർത്ഥമായ സേവനത്തിലൂടെയും, അതിന്‍റെ ഫലത്തിനോട് ബന്ധിക്കപ്പെടാത്ത അവസ്ഥയിലിരിക്കുന്നതിനും വേണ്ടി, നമ്മുടെ പ്രവൃത്തികളുടെ സഹായത്തോടുകൂടി നാം ശ്രമങ്ങൾ നടത്തുമ്പോൾ, അത് കർമ്മയോഗ ആയിത്തീരുന്നു.

നമ്മുടെ ബുദ്ധിയുടെ സഹായത്തോടുകൂടി, വിവേചനശക്തിയിലൂടെയും, ആത്മാന്വേഷണത്തിലൂടെയും നമ്മൾ ശ്രമങ്ങൾ നടത്തുമ്പോൾ, അത് ജ്ഞാനയോഗ ആയിത്തീരുന്നു.

എല്ലാതരത്തിലുള്ള യോഗയും, സ്വയത്തിന്‍റെ അഥവാ ആത്മാവിന്‍റെ സാക്ഷാത്കാരത്തിലൂടെ ഈശ്വരസാക്ഷാത്കാരത്തിൽ പര്യവസാനിക്കുന്നു.

ഒരു വ്യക്തിയുടെ താത്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ, മേൽപ്പറഞ്ഞിട്ടുള്ള യോഗകളിൽ ഏതെങ്കിലും ഒരെണ്ണമോ അഥവാ ഇതിൽ ഏതാനും ചിലതോ അല്ലെങ്കിൽ എല്ലാ യോഗകളുടെയും സംയോജനത്തിലൂടെയോ, ആ വ്യക്തിയ്ക്ക് ആത്മസാക്ഷാത്കാരം കൈവരിക്കുവാൻ സാധിക്കും.

അഹംഭാവം ആണ് യോഗയ്ക്ക് തടസ്സമായി വരുന്നത്.

എല്ലായ്‌പ്പോഴും യോഗയിൽ നിലകൊള്ളുന്ന ഒരു വ്യക്തിയാണ് യോഗി ആയി അറിയപ്പെടുന്നത്.

സ്നേഹം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ദിവ്യപ്രകാശത്തിന്‍റെ ദൈവീകമായ സ്പന്ദനം ആണ് സ്നേഹം.

സ്നേഹം തന്നെയാണ് നമ്മുടെ യഥാർത്ഥ സ്വഭാവം.

ഉൽകൃഷ്ടവും പരമോന്നതവുമായിട്ടുള്ള മനോവികാരവും സ്നേഹം തന്നെ ആകുന്നു.

ഓരോ ജീവനും സ്നേഹത്തിനായി കൊതിക്കുന്നു.

സ്നേഹം നിർണ്ണയിക്കാനാവാത്തതാണ്.

സ്നേഹം എല്ലാത്തിനെയും ഉൾക്കൊള്ളുന്നു. സ്നേഹം ക്ഷമിക്കുന്നു. സ്നേഹം സൗഖ്യപ്പെടുത്തുന്നു. സ്നേഹം വഴികാണിക്കുന്നു. സ്നേഹം പരിവർത്തനപ്പെടുത്തുന്നു.

സ്നേഹത്തിന് അതിരുകളും ബന്ധനങ്ങളും ഇല്ല.

സമാധാനം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

സമാധാനം എന്നത് മനസ്സിന്‍റെ സന്തുലിതമായ അവസ്ഥയാണ്.

സമാധാനം എന്നത് പരിപൂർണ്ണമായ സംതൃപ്തിയുടെ ഒരു അവസ്ഥയാണ്; ഒന്നിനോടും ആഗ്രഹം ഇല്ലാത്ത അവസ്ഥ.

ജീവിതത്തിന്‍റെ അടിസ്ഥാനം സമാധാനം ആണ്.

നിശബ്ദത സമാധാനം കൊണ്ടുവരും.

എപ്പോൾ നാം നമ്മളോടും, മറ്റുള്ളവരോടും, പ്രകൃതിയോടും ഐക്യത്തോടെ ഇരിക്കുന്നുവോ, അപ്പോൾ അവിടെ സമാധാനം ഉണ്ടാകുന്നു.

വ്യക്തിപരമായ സമാധാനം കുടുംബ സമാധാനത്തിന് സഹായകമാവുകയും, ഇത് പിന്നീട് സമൂഹത്തിന്‍റെയും ലോകത്തിന്‍റെയും സമാധാനത്തിന് വഴിതെളിക്കുകയും ചെയ്യുന്നു.

സമാധാനത്തിന്‍റെ സ്പന്ദനത്തിന് ഭൂമിയിലെ എല്ലാ അക്രമങ്ങളെയും തുടച്ചുനീക്കുവാനുള്ള ശക്തി ഉണ്ട്.

അവബോധം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ആന്തരിക സത്തയെക്കുറിച്ചും ബാഹ്യലോകത്തെക്കുറിച്ചും അറിയുവാനുള്ള കഴിവ്, അഥവാ ജാഗരൂകരായിട്ടിരിക്കൽ അഥവാ കരുതലോടെ ഇരിക്കൽ എന്നാണ് അവബോധം എന്ന പദം കൊണ്ടർത്ഥമാക്കുന്നത്.

വ്യത്യസ്തങ്ങളായ യാഥാർഥ്യങ്ങളെക്കുറിച്ച് അറിയുവാനും മനസ്സിലാക്കുവാനും ഉള്ള ജീവാത്മാവിന്‍റെ കഴിവിനെയാണ് അവബോധം എന്ന് പറയുന്നത്.

അവബോധത്തെ, ശരീരത്തിന്‍റെയും മനസ്സിന്‍റെയും സ്വയത്തിന്‍റെ അഥവാ ജീവാത്മാവിന്‍റെയും അതിലേയ്ക്കുള്ള പങ്കാളിത്തത്തിന്‍റെ അളവിനെ അടിസ്ഥാനപ്പെടുത്തി, പ്രധാനമായും; ജാഗ്രത, സ്വപ്നം, സുഷുപ്തി, പിന്നെ തുര്യം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

ജാഗ്രത അഥവാ ഉണർന്നിരിക്കൽ എന്നത് ഈ ലോകവുമായി പരസ്പരവ്യവഹാരത്തിന്‍റെ വേളയിൽ സംഭവിക്കുന്ന അവബോധത്തിന്‍റെ ഒരു നിലയാണ്. ഇവിടെ ശരീരവും (പഞ്ചേന്ദ്രിയങ്ങൾ) മനസ്സും (ചിന്തകൾ) ഇവ രണ്ടും സജീവമാണ്.

നിദ്രയുടെ വേളയിൽ സംഭവിക്കുന്ന അവബോധത്തിന്‍റെ ഒരു അവസ്ഥയാണ് സ്വപ്നം. ഈ അവസ്ഥയിൽ, ശരീരം നിഷ്ക്രിയവും മനസ്സ് സജീവവും ആയിരിക്കും.

സുഷുപ്തി അഥവാ ഗാഢനിദ്ര എന്നത്, ഒരു വ്യക്തി അനുഭവിക്കുന്ന ചിന്തകൾ ഇല്ലാത്ത അവബോധത്തിന്‍റെ ഒരു അവസ്ഥയാണ്. ഇവിടെ ശരീരവും മനസ്സും നിഷ്ക്രിയമാണ്.

ഒരു ജീവാത്മാവ് സ്വയത്തെക്കുറിച്ച് ബോധവാനായിട്ടിരിക്കുന്ന ഒരു അവസ്ഥയെയാണ് തുര്യം അഥവാ ആത്മാവബോധം എന്ന് പറയുന്നത്. ഈ അവസ്ഥയിൽ, മനസ്സിന്‍റെയോ അഥവാ ശരീരത്തിന്‍റെയോ പങ്കാളിത്തത്തെ കണക്കിലെടുക്കാതെ തന്നെ ജീവാത്മാവ് സജീവമായിരിക്കും.

അവബോധത്തിന്‍റെ മറ്റ് മൂന്ന് അവസ്ഥകളും ഉൾപ്പെട്ടിട്ടുള്ള മികച്ച അവബോധത്തിന്‍റെ അവസ്ഥയാണ് തുരിയാവസ്ഥ.

അന്തര്‍ജ്ഞാനം അവബോധത്തിന്‍റെ ഈ മേഖലയിൽ ആണ് സാധ്യമാവുന്നത്. തുരിയാവസ്ഥയിൽ, ജീവാത്മാവ് സാക്ഷ്യം വഹിക്കുന്നു.

സാക്ഷാത്കരിക്കപ്പെട്ട ഒരു വ്യക്തി, മറ്റുള്ള മൂന്ന് അവസ്ഥകളെയും പശ്ചാത്തലത്തിലേയ്ക്ക് മാറ്റി നിർത്തിക്കൊണ്ട് തുരിയാവസ്ഥയിൽ സദാ ഏകീഭവിച്ചിരിക്കുന്നു.

നമ്മുടെ അവബോധത്തിന്‍റെ തലമാണ് നമ്മുടെ ആത്മീയ പുരോഗതിയുടെ വ്യാഖ്യാനവും സൂചകവും.