മനസ്സ് | അഹംബോധം | കർമ്മം | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

മനസ്സ്


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ജീവശാസ്ത്രപരമായ പരിണാമത്തിൽ ഏറ്റവും ഉയർന്നത് ആറാമത്തെ ഇന്ദ്രിയമെന്ന് പറയപ്പെടുന്ന മനസ്സാണ്. ഏറ്റവും ഉയർന്ന മാനുഷികാനുഭവങ്ങളിലൂടെ കടന്നുപോകുന്നതിനായി ഇത് നമ്മെ സഹായിക്കുന്നു.

മായയുടെ സഹായത്തോടുകൂടി സൃഷ്ടിയെ അനുഭവിക്കുവാൻ നമ്മെ സഹായിക്കുകയാണ് മനസ്സിന്‍റെ മുഖ്യമായ ലക്ഷ്യം.

ശബ്ദം, സ്പർശം, കാഴ്ച, സ്വാദ്, ഗന്ധം എന്നിവ അനുഭവിക്കുവാൻ നമ്മെ സഹായിക്കുന്നതിനുവേണ്ടി, മറ്റ് പഞ്ചേന്ദ്രിയങ്ങളായ ചെവികൾ, ത്വക്ക്, കണ്ണുകൾ, നാക്ക്, മൂക്ക് എന്നിവയോടെല്ലാം യഥാക്രമം മനസ്സ് സംവദിക്കുന്നു.

മനസ്സും ശരീരവും ഒത്തുചേർന്ന് പ്രവർത്തിക്കുകയും, കൂടാതെ, മസ്തിഷ്കത്തെ ഇന്ദ്രിയങ്ങളുടെ സന്ധിസ്ഥാനത്തിന്‍റെ ബിന്ദുവായി വിനിയോഗിക്കുകയും ചെയ്യുന്നു.

വികാരങ്ങളുടെ ഇരിപ്പിടമാണ് മനസ്സ്. അതിൽ ഓർമ്മകളും കർമ്മങ്ങളും സമാഹരിക്കപ്പെട്ടിരിക്കുന്നു.

മനുഷ്യന്‍റെ സമ്പൂർണ്ണ ശരീരവ്യവസ്ഥയിൽ മനസ്സ് വ്യാപിച്ചിരിക്കുന്നു; മാത്രമല്ല, അതിന്‍റെ ഉദ്ദേശ്യത്തിലൂടെ, മനസ്സിന് യഥേഷ്ടം വികസിക്കുവാനും, കൂടാതെ, സമസ്‌ത പ്രപഞ്ചത്തിലും വ്യാപിക്കുവാനുമുള്ള കാര്യക്ഷമതയും ഉണ്ട്.

മനസ്സിന്‍റെ പ്രവർത്തനം ഏറ്റവും നിശിതവും, ഏറ്റവും സങ്കീർണ്ണവുമായതായി കണക്കാക്കപ്പെടുന്നു.

അനുഭവിക്കുക, ഭാവന ചെയ്യുക, സൃഷ്ടിക്കുക, ഗ്രഹിക്കുക, ഓർമ്മിക്കുക, അനുസ്മരിക്കുക തുടങ്ങിയവ മനസ്സിന്‍റെ മറ്റ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

കർമ്മങ്ങളുടെ ആധിക്യത്താൽ ഉണ്ടാകുന്ന മുദ്രകൾ മനസ്സിനെ തളർത്തുകയും, കൂടാതെ, ആത്മാവിന്‍റെ ആരോഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ഒരു വ്യക്തിയുടെ വിശുദ്ധി മുഖ്യമായും മനസ്സിന്‍റെ ശുദ്ധിയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട്, മാനസികമായിട്ടുള്ള മാലിന്യങ്ങൾ അഥവാ അരിഷദ് വർഗ്ഗങ്ങളിൽ നിന്നും മനസ്സിനെ മുക്തമാക്കി വെയ്‌ക്കേണ്ടത് സുപ്രധാനമാണ്.

ഇത്തരത്തിലുള്ള അഴുക്കുകളിൽ നിന്നും ഒരാളുടെ മനസ്സിനെ ശുദ്ധീകരിക്കുന്നതിൽ സാധന നിർണ്ണായകമായ പങ്ക് വഹിക്കുന്നു.


അഹംബോധം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

സ്വയത്തിന്‍റെ അല്ലെങ്കിൽ ആത്മാവിന്‍റെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം ആണ് അഹംബോധം.

'ഞാൻ' എന്നതിനെ, സ്വം അഥവാ ആത്മാവ് ആയിട്ടല്ലാതെ, മറിച്ച്, ശരീരമോ മനസ്സോ ആയി ബന്ധപ്പെടുത്തുന്നതാണ് അഹം.

ആത്മാവിനെ ശരീരത്തിന്‍റെ അകത്ത് ബന്ധിപ്പിച്ചപ്പോൾ, ആത്മാവ്, അതിന്‍റെ തനതായ സ്വത്വബോധത്തെ മറന്നുകൊണ്ട് ശരീരം ആണ് യഥാർത്ഥം എന്ന് അനുമാനിയ്ക്കുവാൻ തുടങ്ങിയപ്പോഴാണ് അഹംബോധം ഉടലെടുത്തത്.

മനസ്സും മായയുമാണ് അഹംബോധത്തിന് കാരണമാകുന്നത്.

ആത്മാവിന്‍റെ ബുദ്ധിയെ അഹംബോധം മറയ്ക്കുന്നു.

അഹംബോധം പരിമിതപ്പെടുത്തുന്നു. അഹംബോധം വഴിതെറ്റിക്കുന്നു.

അഹംബോധമാണ് ക്ലേശത്തിന് കാരണമാകുന്നത്.

അഹംബോധം നമ്മുടെ സാധനയുടെ വഴിയിൽ വരുകയും, ആത്മസാക്ഷാത്കാരത്തിലേയ്ക്കുള്ള നമ്മുടെ പ്രയാണത്തിന് വിഘ്നം സൃഷ്ടിക്കുകയും ചെയ്യുന്നു.

സ്നേഹത്തിൽ മാത്രമേ അഹംബോധം ഇല്ലാതാകുകയുള്ളൂ.


കർമ്മം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

കർമ്മം എന്നത് പ്രവൃത്തിയുടെ ഫലം ആണ്.

നടപ്പിലാക്കപ്പെട്ട പ്രവൃത്തിയുടെ ഉദ്ദേശ്യത്തിന്‍റെ അടിസ്ഥാനത്തിൽ, അതിന്‍റെ ഫലങ്ങൾ നല്ലതോ അഥവാ ചീത്തയോ ആയ മുദ്രകൾ ഉണ്ടാക്കുകയും, അങ്ങനെ അതിനെ സത്കർമ്മം അല്ലെങ്കിൽ ദുഷ്‌കർമ്മം എന്ന് വിളിക്കുകയും ചെയ്യുന്നു.

സത്കർമ്മം സന്തോഷവും, ദുഷ്‌കർമ്മം അസന്തുഷ്ടിയും കൊണ്ടുവരും.

ഈ മുദ്രകൾ സമാനമായ നല്ലതോ ചീത്തയോ ആയ മുദ്രകളെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുകയും, അനന്തരം അവ പ്രവണതകൾ ആയി മാറുകയും, ആത്യന്തികമായി ശീലങ്ങളും, അങ്ങനെ വിധി സൃഷ്ടിക്കുകയും ചെയ്യുന്നു.

നമ്മുടെ മനസ്സിലും ശരീരത്തിലും ഈ മുദ്രകൾ പതിയുന്നു.

നമ്മൾ അഹംഭാവത്തോടുകൂടി പ്രവൃത്തിക്കുമ്പോൾ, ഈ ചീത്ത മുദ്രകളെ നമ്മുടെ മനസ്സ് അരിഷദ്‌വർഗ്ഗങ്ങൾ അഥവാ ആറ് നിഷേധാത്മകമായ പ്രവണതകൾ ആയി വെളിപ്പെടുത്തുന്നു.

നമ്മൾ ഒരു പ്രവൃത്തി, സ്വയത്തിന്‍റെ അഥവാ ആത്മാവിന്‍റെ അവബോധത്തോടുകൂടി, "കാരകൻ ഇല്ലാത്ത അവസ്ഥ" അഥവാ സമർപ്പണ നിലയിൽ ചെയ്യുമ്പോൾ, നാം കർമ്മങ്ങൾ സ്വരൂപിക്കുന്നില്ല. അത്തരത്തിലുള്ള പ്രവൃത്തികൾ കർമ്മയോഗത്തിന് കാരണമാകുന്നു.

കർമ്മങ്ങൾ, അവ നല്ലതോ ചീത്തയോ, രണ്ടും നമ്മുടെ മനോന്മയ കോശത്തിന് ഭാരം കൂട്ടുകയും, മാത്രമല്ല, മുന്നോട്ടുള്ള നമ്മുടെ ആരോഹണത്തിനായിട്ടുള്ള പ്രയാണത്തിന് തടസ്സം ആയിത്തീരുകയും ചെയ്യുന്നു.

കർമ്മങ്ങൾ നിമിത്തം, ആത്മാക്കളായ നാം ആരോഹണം ചെയ്യാൻ കഴിയാതെ ഈ ഭൂമിയിൽ കുടുങ്ങി കിടക്കുന്നു.

കർമ്മങ്ങൾ ജനനമരണങ്ങളുടെ ചാക്രികമായ ആവൃത്തിയ്ക്ക് കാരണമായിത്തീരുന്നു.

കർമ്മങ്ങൾ ഇല്ലാതാക്കുകയും, ജനനമരണങ്ങളുടെ ഈ ചാക്രികമായ ആവൃത്തിയെ വേർപെടുത്തുകയും, അനന്തരം, ദിവ്യപ്രകാശമാകുന്ന നമ്മുടെ വാസസ്ഥലത്തിലേയ്ക്ക് തിരിച്ചുപോവുകയുമാണ് നമ്മുടെ ഈ ജന്മത്തിന്‍റെ ഉദ്ദേശ്യം.