ദിവ്യപ്രകാശം | ജീവാത്മാവ് | ഗുരു | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

ദിവ്യപ്രകാശം


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

സൃഷ്ടിയുടെ ഉറവിടമാണ് ദിവ്യപ്രകാശം. ദിവ്യപ്രകാശത്തിന്‍റെ തലത്തിനെയാണ് പരബ്രഹ്മലോകം എന്ന് വിളിക്കുന്നത്.

ദിവ്യപ്രകാശത്തിൽ നിന്നുമാണ് കോടി കണക്കിന് നക്ഷത്രമണ്ഡലങ്ങളും, വിഭിന്നങ്ങളായ ഭൂമികളും വിവിധ തരം ജീവജാലങ്ങളും മറ്റും പരിണമിച്ചിരിക്കുന്നത്.

നിരുപാധികമായ സ്നേഹം, കാരുണ്യം, സമാധാനം, ബ്രഹ്മാനന്ദം, പരമോന്നതമായ ബുദ്ധി, വിശുദ്ധി, ഊർജ്ജശക്തികൾ, ജീവശക്തി, എന്നിവയെ കൂടാതെ, മറ്റ് പലതും ദിവ്യപ്രകാശം ഉള്ളിൽ വഹിക്കുന്നു.

ദിവ്യപ്രകാശം സർവ്വശക്തനും, സർവ്വവ്യാപിയും, സർവ്വജ്ഞനും ആകുന്നു.

ദിവ്യപ്രകാശം ശാശ്വതവും കാലാതീതവുമായ യാഥാർഥ്യമാണ്.

ജീവാത്മാക്കൾ ആയി അവരോഹണം ചെയ്യുന്നതിന് മുൻപ്, നാം ദിവ്യപ്രകാശത്തോടൊപ്പം ആയിരുന്നു. ആയതിനാൽ ദിവ്യപ്രകാശത്തിൽ നിന്നാണ് നമ്മുടെ ഉത്ഭവം.

ഈ ഭൗതിക മണ്ഡലത്തിൽ ദിവ്യപ്രകാശത്തിനെ കാണാനാവുകയില്ല, കാരണം, അത് നിശിതമായ ഒരു ആവൃത്തിയിൽ ആണുള്ളത്. എന്നുവരികിലും, ഗാഢമായ ധ്യാനങ്ങളിൽ അതിനെ അനുഭവിക്കുവാനും, കാണുവാനും സാധിക്കും.

ദിവ്യപ്രകാശം സൗഖ്യമാക്കുന്നു.

ദിവ്യപ്രകാശം ഈശ്വരനാണ്.

ജീവാത്മാവ്


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ജീവാത്മാവ് എന്നത് ഈശ്വരന്‍റെ അനശ്വരമായ ഒരു അംശമാണ്.

ദിവ്യപ്രകാശത്തിന്‍റെ തലത്തിൽ നിന്നും ഇറങ്ങിവന്ന പ്രകാശത്തിന്‍റെ ഒരു അംശം അഥവാ ഒരു കണിക എന്നാണ് ജീവാത്മാവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇക്കാരണത്താൽ അതിന് ദിവ്യപ്രകാശത്തിന്‍റെ എല്ലാ ഭാവങ്ങളും, അതായത്, സ്നേഹം, സമാധാനം, വിശുദ്ധി മുതലായവയെല്ലാം ഉണ്ട്.

പ്രപഞ്ചസൃഷ്ടിയെ അനുഭവിച്ചറിയുക എന്നതാണ് ഒരു ജീവാത്മാവിന്‍റെ ദൗത്യം.

നമ്മുടെ ശരീരത്തിൽ, നെഞ്ചിന്‍റെ മധ്യഭാഗത്തായി, നമ്മുടെ ഉള്ളിലുള്ള ആനന്ദമയ കോശത്തിനുള്ളിലാണ് ജീവാത്മാവ് നിലകൊള്ളുന്നത്.

ഈ പ്രപഞ്ചസൃഷ്ടിയെ അനുഭവിച്ചറിയുന്നതിനായി ജീവാത്മാവിന് ശരീരത്തിന്‍റെ സഹായം ആവശ്യമായിട്ടുണ്ട്. ഇക്കാരണത്താൽ, ശരീരം ജീവാത്മാവിന്‍റെ വാഹകനാകുന്നു.

ആത്മാവ് മരണത്തെ അതിജീവിക്കുന്നു, എന്നുമാത്രമല്ല, ശരീരം നശിച്ചതിനു ശേഷവും ആത്മാവ് തുടർന്നും നിലകൊള്ളുന്നു.

ദിവ്യപ്രകാശമാകുന്ന സ്രോതസ്സിലേയ്ക്ക് ആത്മാവ് മടങ്ങിക്കഴിയുമ്പോൾ, ആത്മാവിന്‍റെ പ്രയാണം പര്യവസാനിക്കുന്നു.

മനഃസ്സാക്ഷിയാണ് ആത്മാവിന്‍റെ ശബ്ദം.

നമ്മൾ തന്നെയാണ് ജീവാത്മാക്കൾ.

ഗുരു


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ആത്മസാക്ഷാത്കാരം ലഭിച്ച വ്യക്തിയും, പിന്നെ, ദിവ്യപ്രകാശത്തിലേയ്ക്ക് തിരിച്ചുള്ള നമ്മുടെ പ്രയാണത്തിന് വഴികാട്ടുകയും ചെയ്യുന്ന ഒരു മാർഗ്ഗദർശിയും ആണ് ഒരു ഗുരു.

എല്ലാ സത്യത്തെക്കുറിച്ചുള്ള അറിവുണ്ടായിരിക്കുകയും, അതുപോലെ എല്ലാ അന്ധകാരത്തെ നീക്കം ചെയ്യുന്ന വ്യക്തിയും ആകുന്നു ഒരു ഗുരു.

ഒരു ഗുരു നമ്മളെ ധർമ്മം പഠിപ്പിക്കുകയും, അതിന്‍റെ മാർഗ്ഗത്തിലേയ്ക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു.

ഒരു ഗുരു നമുക്ക് ദീക്ഷ നൽകുകയും, നമ്മൾ പൂർണ്ണത കൈവരിച്ച്, സ്വതന്ത്രരായിത്തീരുന്നതുവരെ നമ്മുടെ സാധനയെ സഹായിക്കുകയും ചെയ്യുന്നു.

ഒരു ഗുരു സ്വയം മാതൃകയായി നമ്മെ വഴികാട്ടുന്നു എന്ന് മാത്രമല്ല, ഒരാളിലും ഒന്നും അടിച്ചേൽപ്പിക്കുന്നുമില്ല.

ഒരു ഗുരു പ്രേരണയുടെയും, പ്രചോദനത്തിന്‍റെയും, ശക്തിയുടെയും സ്ഥായിയായ ഉറവിടമാകുന്നു.

ദിവ്യപ്രകാശത്തിലേയ്ക്കുള്ള ഏറ്റവും സുഗമമായ പ്രവേശനമാർഗ്ഗം ആണ് ഒരു ഗുരു.

ആത്മീയ പ്രയാണത്തിലേയ്ക്ക് ദീക്ഷ ലഭിക്കുന്നതിനായി ഒരു അന്വേഷകൻ തയ്യാറാകുന്ന സമയത്താണ് ഒരു ഗുരു ആ വ്യക്തിയ്ക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നത്.

ഒരു ഗുരു എന്നത് ദിവ്യപ്രകാശത്തിന്‍റെ രൂപം തന്നെയാകുന്നു.