സകാരാത്മകത | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

സകാരാത്മകത


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

നമ്മിൽ ഉളള നിഷേധാത്മകമായ സ്വഭാവവിശേഷങ്ങളെ, ബോധപൂർവ്വവും സ്ഥിരവുമായ പരിശ്രമങ്ങളിലൂടെ പരിവർത്തനം ചെയ്യുന്നതിനെയാണ് സകാരാത്മകത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് സദാ നിരുപാധികമായ സ്നേഹം, ദിവ്യാനന്ദം, മൈത്രി എന്നിവ ആവിഷ്കരിക്കുകയുമാണ്.

നമ്മുടെ താമസികവും രജസികവുമായിട്ടുള്ള ഗുണങ്ങളെ സാത്വിക ഗുണങ്ങളാക്കി പരിവർത്തനം ചെയ്യുകയാണ് സകാരാത്മകതയുടെ ഉദ്ദേശ്യം.

ജീവിതത്തോടും ജീവിതസാഹചര്യങ്ങളോടും പക്വമായ ഒരു മനോഭാവം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി സകാരാത്മകത നിങ്ങളെ സഹായിക്കുന്നു. അത് നമുക്ക് എല്ലാ നന്മകളും ചൊരിയുന്നു, കൂടാതെ, നമ്മിൽ ഉള്ള അത്യുത്തമം ആയതിനെ പുറത്തേയ്ക്ക് കൊണ്ടുവരികയും ചെയ്യുന്നു.

സകാരാത്മകത എന്നാൽ കേവലം സകാരാത്മകമായിട്ടുള്ള ചിന്ത എന്നുമാത്രമല്ല, മറിച്ച്, എല്ലാ തലങ്ങളിലും സകാരാത്മകമായിട്ടിരിക്കുന്നതിന് വേണ്ടിയിട്ടുള്ള പരിശ്രമങ്ങൾ നടത്തുക എന്നും അർത്ഥമാക്കുന്നു- അതായത് ശരീരത്തിന്‍റെയും, മനസ്സിന്‍റെയും, ബുദ്ധിയുടെയും തലങ്ങളിൽ. നമ്മുടെ നിഷേധാത്മകമായിട്ടുള്ള സ്വഭാവവിശേഷങ്ങളെ നീക്കം ചെയ്യുന്നതും, കൂടാതെ സകാരാത്മകമായിട്ടുള്ള സ്വഭാവവിശേഷങ്ങളെ മനസ്സിൽ പതിപ്പിക്കുന്നതും, ഇവ രണ്ടും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.

വായന തുടരുക ...

ധ്യാനവും സകാരാത്മകതയും പരസ്പരം കൂട്ടി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു - രണ്ടും പരസ്പരം സഹായിക്കുകയും പിൻതുണയ്ക്കുയും ചെയ്യുന്നു. സകാരാത്മതയുടെ അഭ്യാസങ്ങളെ, പ്രത്യേകിച്ച്, നാം കഠിനവും പരീക്ഷണതുല്യവുമായ സാഹചര്യങ്ങളെ നേരിടുന്ന വേളയിൽ, അത് കർക്കശമായി പാലിക്കുന്നതിനുള്ള ആന്തരിക ശക്തിയും ഇച്ഛാശക്തിയും ധ്യാനം നമുക്ക് നൽകുന്നു. സകാരാത്മകതയാകട്ടെ, ഗുണപരമായ ധ്യാനം ചെയ്യുന്നതിനും, കൂടാതെ, അനായാസേന നാം സമാധി അനുഭവിക്കുന്നതിനും നമ്മളെ സഹായിക്കുന്നു. ധ്യാനവും സകാരാത്മകതയും സംയോജിപ്പിച്ചുകൊണ്ടുള്ള ശ്രമങ്ങളിലൂടെ മാത്രമേ നമ്മിലുള്ള അരിഷദ്‌വർഗ്ഗങ്ങളെ നിശ്ശേഷം ഇല്ലാതാക്കുവാൻ സാധിക്കുകയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

സകാരാത്മകത സത്വഗുണം കൊണ്ടുവരുമ്പോൾ, ധ്യാനത്തിന്‍റെ പ്രക്രിയ എല്ലാ ഗുണങ്ങൾക്കും അപ്പുറത്തേയ്ക്ക് പോകുവാൻ നമ്മെ സഹായിക്കുകയും, അനന്തരം, നമുക്ക് അന്തിമമായ മുക്തി കൈവരിക്കുവാൻ നമ്മെ യോഗ്യതയുള്ളവരാക്കിത്തീർക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ, സകാരാത്മകതയ്ക്കും ധ്യാനത്തിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ട്, ഇവ രണ്ടും ഒരേ സമയം അഭ്യസിക്കേണ്ടതുണ്ട്. അവ രണ്ടും, നമ്മുടെ ഭൗതികവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയ്ക്ക് വേണ്ടി, നമുക്ക് പൂർണ്ണവും സന്തുലിതവുമായ കാഴ്ചശക്തി നൽകുന്ന, സാധനയുടെ രണ്ട് കണ്ണുകൾ പോലെയാണ്.

നമ്മെ സകാരാത്മകമാക്കുവാൻ അനവധി വഴികൾ ഉണ്ട്, മാത്രമല്ല, സകാരാത്മകതയ്ക്ക് ഒരു പരിധിയും ഇല്ല. ആർക്കും, ഏത് സമയത്തും, എവിടെയും അഭ്യസിക്കുവാൻ കഴിയുന്ന, തെളിയിക്കപ്പെട്ട ചില വഴികൾ താഴെ കൊടുത്തിരിക്കുന്നു.

സകാരാത്മകത എന്നാൽ കേവലം സകാരാത്മകമായിട്ടുള്ള ചിന്ത എന്നുമാത്രമല്ല, മറിച്ച്, എല്ലാ തലങ്ങളിലും സകാരാത്മകമായിട്ടിരിക്കുന്നതിന് വേണ്ടിയിട്ടുള്ള പരിശ്രമങ്ങൾ നടത്തുക എന്നും അർത്ഥമാക്കുന്നു- അതായത് ശരീരത്തിന്‍റെയും, മനസ്സിന്‍റെയും, ബുദ്ധിയുടെയും തലങ്ങളിൽ. നമ്മുടെ നിഷേധാത്മകമായിട്ടുള്ള സ്വഭാവവിശേഷങ്ങളെ നീക്കം ചെയ്യുന്നതും, കൂടാതെ സകാരാത്മകമായിട്ടുള്ള സ്വഭാവവിശേഷങ്ങളെ മനസ്സിൽ പതിപ്പിക്കുന്നതും, ഇവ രണ്ടും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. നമ്മെ സകാരാത്മകമാക്കുവാൻ അനവധി വഴികൾ ഉണ്ട്, മാത്രമല്ല, സകാരാത്മകതയ്ക്ക് ഒരു പരിധിയും ഇല്ല. ആർക്കും, ഏത് സമയത്തും, എവിടെയും അഭ്യസിക്കുവാൻ കഴിയുന്ന, തെളിയിക്കപ്പെട്ട ചില വഴികൾ താഴെ കൊടുത്തിരിക്കുന്നു.


വായിക്കുവാൻ ഓരോന്നും ക്ലിക്ക് ചെയ്യുക

യമങ്ങൾ എന്നത് ആത്മനിയന്ത്രണത്തിന്‍റെ ചിട്ടകൾ ആണ്. അത് അനുഷ്ഠിക്കുവാൻ സാധിക്കുന്നത് പരസ്പരവ്യവഹാരത്തിന്‍റെ ലോകത്ത് മാത്രമാണ്. അവ സാര്‍വ്വലൗകികമായ മാര്‍ഗ്ഗനിര്‍ദ്ദേശകരേഖകള്‍ ആണ്, മാത്രമല്ല, ഏത് സമയത്തും, സ്ഥലത്തും, അഥവാ സാഹചര്യങ്ങളിലും, അവ അനുഷ്ഠിക്കാവുന്നതാണ്. നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അഞ്ച് യമങ്ങൾ ആണുള്ളത്.

അഹിംസ
ചിന്ത, വാക്ക്, പ്രവൃത്തി, എന്നിവ കൊണ്ടുള്ള ഹിംസയുടെ പൂർണ്ണമായ രാഹിത്യം എന്നാണ് അഹിംസ അഥവാ അക്രമരാഹിത്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അവനവനോടു തന്നെ നിർദയമാവാതിരിക്കുക എന്നും ഇത് അർത്ഥമാക്കുന്നു.

സത്യം
സത്യം അഥവാ സത്യസന്ധത എന്നാൽ എല്ലായ്‌പ്പോഴും, ഏത് ജീവിത സാഹചര്യങ്ങളിലും, സത്യസന്ധരായിരിക്കുക എന്നാണ് അർത്ഥമാക്കുന്നത്. എല്ലാ കാപട്യങ്ങളിൽ നിന്നും അകന്നുനിൽക്കുക എന്നും അർത്ഥമാക്കുന്നു.

അസ്തേയം
അസ്തേയം അഥവാ മോഷ്ടിക്കാതിരിക്കൽ എന്നാൽ എല്ലാ തരത്തിലുള്ള മോഷണങ്ങളിൽ നിന്നും സ്വയം നിയന്ത്രിക്കുക എന്നാണ് അർത്ഥമാക്കുന്നത്; അതായത്, വസ്തുക്കൾ, ബന്ധങ്ങൾ, ജ്ഞാനം, ആശയങ്ങൾ മുതലായവ.

ബ്രഹ്മചര്യം
സദാ ഈശ്വരനിൽ ലയിച്ചു ജീവിക്കുക, പരിശുദ്ധി നിലനിർത്തുക അഥവാ ലൈംഗിക നിയന്ത്രണം പാലിക്കുക എന്നും അർത്ഥമാക്കുന്നു.

അപരിഗ്രഹം
പൂഴ്ത്തിവയ്ക്കൽ, ഉടമസ്ഥത, ദുരാഗ്രഹം, എന്നിവയിൽ നിന്നെല്ലാം സ്വമേധയാ വിട്ടുനിൽക്കുക എന്നാണ് അപരിഗ്രഹം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

നിയമം എന്നത് വ്യക്തിഗത മാർഗ്ഗനിർദ്ദേശരേഖകൾ ആണ്. നിർദ്ദേശിക്കപ്പെട്ട അഞ്ചു നിയമങ്ങൾ ആണുള്ളത്.

ശൗചം
നമ്മുടെ സ്വയത്തിന്‍റെ ആന്തരികവും ബാഹ്യവുമായ വിശുദ്ധിയെയാണ് ശൗചം അഥവാ ശുചിത്വം എന്ന പദം സൂചിപ്പിക്കുന്നത്. നമ്മുടെ ശരീരത്തെയും പരിസരത്തെയും ശുചിയാക്കി വെയ്ക്കുന്നത് ബാഹ്യമായ വിശുദ്ധിയും, അതേസമയം, നമ്മുടെ ചിന്തകളെയും മനോവികാരങ്ങളെയും പവിത്രമാക്കി വെയ്ക്കുന്നത് ആന്തരിക വിശുദ്ധിയും ആകുന്നു.

സന്തോഷം
സംതൃപ്തിയുടെയും സമാധാനപൂർണ്ണമായ മനസ്സിന്‍റെയും ഫലമായിട്ടുണ്ടാകുന്ന ആഹ്ളാദം അഥവാ ആനന്ദത്തിനെയാണ് സന്തോഷം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

തപസ്സ്
തീവ്രമായ ധ്യാനത്തിനെയാണ് തപസ്സ് എന്ന് പറയുന്നത്. തപസ്സ് എന്നത് ബാഹ്യമോ ആന്തരികമോ ആകാം. കഠിനമായ ശാരീരികമായ നിഷ്ഠയാൽ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിനെ ബാഹ്യമായ തപസ്സ് എന്ന് പറയുന്നു. അത്യധികം കലുഷിതമായ അവസ്ഥയുടെ മധ്യത്തിൽ ശാന്തമായിരിക്കുന്നത്, സ്ഥിരോത്സാഹം, ആത്മാർപ്പണം എന്നിവ ആന്തരികമായ തപസ്സ് ആക്കിത്തീർക്കുന്നു. ശാരീരികവും മാനസികവുമായ സഹനശക്തി പരസ്പരം സഹായകമാകുന്നു.

സ്വാധ്യായം
അവനവനെക്കുറിച്ച് പഠിക്കുന്നതിനെയാണ് സ്വാധ്യായം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അത് വിശുദ്ധ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള പഠനം മാത്രമല്ല, ഒരാളുടെ സ്വന്തം പെരുമാറ്റരീതിയെ നിരന്തരമായി നിരീക്ഷിക്കുന്നതും, മാനസികശക്തിയെക്കുറിച്ചുള്ള പഠനവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈശ്വരപ്രണിധാനം
ഈശ്വരനോടും, ഗുരുവിനോടും, പിന്നെ ഋഷിവര്യന്മാരോടും ഉള്ള പരിപൂർണ്ണമായ സമർപ്പണത്തെയാണ് ഈശ്വരപ്രണിധാനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ പ്രവൃത്തികളുടെ ഏതൊരു തരത്തിലുള്ള ഫലത്തെയും ഒരു അനുഗ്രഹം ആയി സ്വീകരിക്കുന്നതും ഈശ്വരപ്രണിധാനം ആകുന്നു.

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                        Divine Soul Guru Wisdom Positive Quotes

മാപ്പ് നൽകൽ ഒരു ചെറിയ പ്രവൃത്തിയായിട്ട് തോന്നാം, എന്നുവരികിലും, അതിൽ ദൈവീകമായ ജീവിതത്തിന്‍റെ രഹസ്യം അടങ്ങിയിരിക്കുന്നു.

മാപ്പ് കൊടുക്കുന്നതും മാപ്പ്‌ അപേക്ഷിക്കുന്നതും, നമ്മുടെ ഉള്ളിലുള്ള ഒരുപാട് തടസ്സങ്ങളെ നീക്കുവാൻ സഹായിക്കുന്നു. മാത്രമല്ല, ഇത്, നമ്മുടെ ആന്തരികമായ ഒരുപാട് മുറിവുകളെ ഭേദമാക്കുകയും, നമ്മെ പരിവർത്തിക്കുകയും ചെയ്യുന്നു. കൂടാതെ, ആഴത്തിലുള്ള മനോവേദന, കോപം, വഞ്ചനകൾ, പീഡാനുഭവങ്ങൾ എന്നിവയെല്ലാം കുഴിച്ചുമൂടപ്പെട്ടിരിക്കുന്ന, നിഷ്ക്രിയമായിട്ടുള്ള, നമ്മുടെ പൂർവ്വകാലത്തിൽ നിന്ന് നമുക്ക് വിമോചനവും നൽകുന്നു.

ദിവസേന അഭ്യസിക്കുന്നതിനായിട്ടുള്ള ലളിതമായ മാർഗ്ഗനിർദ്ദേശകരേഖകൾ

നിങ്ങളെ വേദനിപ്പിച്ചിട്ടുള്ള എല്ലാവർക്കും മാപ്പ് നൽകുകയും, അവരെ നിങ്ങളുടെ മനസ്സിൽ നിന്നും മുക്തമാക്കുകയും ചെയ്യുക.

നിങ്ങൾ ആരോടെല്ലാം തെറ്റ് ചെയ്തിട്ടുണ്ടോ, അവരോടെല്ലാം മാപ്പ് അപേക്ഷിക്കുക.

നിങ്ങളുടെ പൂർവ്വകാലത്തിൽ, നിങ്ങൾ അറിഞ്ഞോ അറിയാതെയോ, നിഷേധാത്മകമായിട്ടുള്ള എന്തെങ്കിലും പ്രവൃത്തികൾ നടന്നിട്ടുണ്ടെങ്കിൽ, അതിന് നിങ്ങൾ സ്വയം ക്ഷമിക്കുകയും, മറ്റുള്ളവർക്ക് മാപ്പ് നൽകുകയും ചെയ്യുക.

ധ്യാനം ചെയ്തു കഴിഞ്ഞയുടനെ, മനസ്സ് ശാന്തമായിട്ടിരിക്കുന്ന വേളയിൽ ഇത് അഭ്യസിക്കുവാനാണ് നിർദ്ദേശിക്കുന്നത്. നിങ്ങളെയും മറ്റുള്ളവരെയും അനുഗ്രഹിക്കുക; അവരെല്ലാവരും സമാധാനത്തോടും, സന്തോഷത്തോടും, ഐക്യത്തോടും കൂടി വർത്തിക്കുവാൻ വേണ്ടി നിങ്ങൾ പ്രാർത്ഥിക്കുക.

നമ്മുടെ ഉള്ളിൽ ഉള്ള അനേകം തടസ്സങ്ങൾ ഇല്ലാതാക്കുവാൻ ഈ അഭ്യാസം നമ്മെ സഹായിക്കുന്നു. ഒരു വ്യക്തിയ്ക്ക് തന്‍റെ ആത്മീയ സാധനയിൽ ദ്രുതഗതിയിലുള്ള പുരോഗതിയും, കൂടാതെ, ജീവിതത്തിൽ നിത്യമായ സകാരാത്മകതയും ഉണ്ടാകുന്നത് സാക്ഷ്യം വഹിക്കുവാൻ സാധിക്കും.

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                        Divine Soul Guru Wisdom Positive Quotes

ഈശ്വരന്‍റെ കൃപ നമ്മിലൂടെ മറ്റു ജീവജാലങ്ങളിലേയ്ക്ക് ഒഴുകുവാൻ അനുവദിക്കുന്ന ഒരു പ്രവൃത്തിയെയാണ് അനുഗ്രഹം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് ഏറ്റവും അനായാസവും ഉദാത്തവുമായ ഒരു പ്രവൃത്തിയാണ്. നാം പരസ്പരം അനുഗ്രഹിക്കുമ്പോൾ, നമ്മൾ ഈശ്വരന്‍റെ നിർമ്മലമായ ഒരു ഉപകരണം ആയിത്തീരുന്നു.

നമുക്ക് നമ്മെ സ്വയം അനുഗ്രഹിക്കാം. നമ്മുടെ പക്കലില്ലാത്ത കാര്യങ്ങളെക്കുറിച്ച് പരാതിപ്പെടുന്നതിന് പകരം, നമുക്ക് ഇതിനകം തന്നെ ലഭിച്ചതിനെ വിലമതിക്കാം. ഒരിക്കൽ ഈ ചിന്ത ഉയർത്തിപ്പിടിച്ചാൽ, നമ്മുടെ ജീവിതം മാറുകയും; അങ്ങനെ, നാം വളരെയധികം സന്തുഷ്ടവും, സന്തോഷകരവും, ശ്രേയസ്‌കരവുമായ ജീവിതം നയിക്കുകയും ചെയ്യും. നമ്മുടെ ദൈനംദിന ജീവിതത്തിൽ, ഈശ്വരന്‍റെ അദൃശ്യമായ കരങ്ങൾ നാം നിരീക്ഷിക്കുമ്പോൾ, അത് നമ്മെ വിനയാന്വിതരാക്കുന്നു. കൂടാതെ, മുതിർന്നവർ, അഭ്യുദയകാംക്ഷികൾ, ഗുരു, ഈശ്വരൻ എന്നിവരിൽ നിന്നെല്ലാം അനുഗ്രഹങ്ങൾ തേടുന്നത്, വിനയത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഒരു മനോഭാവം നമ്മിൽ വളർത്തുന്നു.

ധ്യാനം ചെയ്തു കഴിഞ്ഞയുടനെ, മനസ്സ് ശാന്തം ആയിരിക്കുന്ന വേളയിൽ അനുഗ്രഹങ്ങൾ ചൊരിയുന്നത് അഭ്യസിക്കാവുന്നതാണ്.

ദിവസേന അഭ്യസിക്കുന്നതിനായിട്ടുള്ള ലളിതമായ മാർഗ്ഗനിർദ്ദേശകരേഖകൾ

നിങ്ങളെയും മറ്റുള്ളവരെയും അനുഗ്രഹിക്കുക.

നിങ്ങൾക്കും, കൂടാതെ ഈ ലോകത്തിലുള്ള മറ്റെല്ലാവർക്കും; നല്ല ആരോഗ്യത്തിൽ വർത്തിക്കുവാനും, ദീർഘായുസ്സ് ഉണ്ടായിരിക്കുവാനും, സമൃദ്ധിയോടിരിക്കുവാനും, വിവേകം ഉള്ളവരായിരിക്കുവാനും, മാത്രമല്ല, സന്തോഷത്തോടെയും സമാധാനത്തോടെയും വസിക്കുവാനും വേണ്ടി പ്രാർത്ഥിക്കുക.

നമ്മുടെ കുടുംബാംഗങ്ങളെയും, അടുത്തുള്ളവരെയും, പ്രിയപ്പെട്ടവരെയും, സഹപ്രവർത്തകരെയും, കൂടാതെ, നമ്മുടെ രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും നേതാക്കന്മാരെയും നമുക്ക് അനുഗ്രഹിക്കാം.

ഈ അഭ്യാസം, പൂർണ്ണമനസ്സോടെ നാം ചെയ്യുമ്പോൾ, എല്ലാ അല്പത്തരവും, മാനസിക സംഘർഷങ്ങളും, വ്യത്യാസങ്ങളുമൊക്കെ അപ്രത്യക്ഷമാകുന്നു. അങ്ങനെ നാം ദിവ്യ മൂർത്തികളായി പരിവർത്തിക്കുന്നു.

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                        Divine Soul Guru Wisdom Positive Quotes

നമ്മുടെ അഭിലാഷം നിറഞ്ഞ ചിന്തകളെ, ആ അഭിലാഷങ്ങൾ സഫലീകരിക്കപ്പെടുന്നതുവരെ അവയെ അതിശക്തമായി ഊർജ്ജിതപ്പെടുത്തുന്ന മാനസികമായ ഒരു വ്യായാമം ആണ് സങ്കല്പം അഥവാ ദൃഢപ്രസ്താവങ്ങൾ. ഇത്, 'മനസ്സിൽ' നിന്ന് ‘വസ്തുവിലേയ്ക്ക്’ ഉള്ള ശാസ്ത്രീയമായ ഒരു പ്രക്രിയയാണ്. ഇത് സാധാരണയായി, ശക്തമായ ഭാവനാചിത്രണവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

സങ്കൽപം എന്നത് സകാരാത്മകതയുടെ വളരെ തീക്ഷണമായ അഭ്യാസം ആണ്. നിഷേധാത്മകമായിട്ടുള്ള ഏതെങ്കിലും ചിന്തയുടെ മാതൃകയോ അഥവാ ശീലങ്ങളോ ഈ അഭ്യാസത്തിലൂടെ പരിവർത്തനപ്പെടുത്തുവാൻ സാധിക്കും. നമ്മുടെ ഉപബോധമനസ്സിന്‍റെ തലത്തിലാണ് ഇത് പ്രവർത്തിക്കുന്നത്, ആയതിനാൽ, നമ്മുടെ മനസ്സ് ശാന്തമായിരിക്കുമ്പോൾ അഥവാ ധ്യാനം ചെയ്തു കഴിഞ്ഞയുടനെ ഇത് ഉത്തമമായി അഭ്യസിക്കുവാൻ സാധിക്കും.

ഒരു സാധകന്, ഏതെങ്കിലും ആത്മീയ ലക്ഷ്യങ്ങൾ നേടുന്നതിന്; അതായത്, നല്ല ആരോഗ്യമുള്ള ശരീരം, ശാന്തമായ മനസ്സ്, തീക്ഷണ ബുദ്ധി എന്നിവ ഉണ്ടാകുന്നതിനും, കുടാതെ, ആത്യന്തികമായി ആത്മസാക്ഷാത്കാരം കൈവരിക്കുന്നതിന് വേണ്ടിയും ഈ സങ്കല്പ ശക്തി ഉപയോഗിക്കാം.

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                        Divine Soul Guru Wisdom Positive Quotes

ഒരൊറ്റ സംഗതി അഥവാ ഒരൊറ്റ വിഷയത്തിന് നേരെ, തുറന്ന മനസ്സോടെ ലക്ഷ്യമാക്കപ്പെട്ടിട്ടുള്ള വിചാരശക്തിയെയാണ് മനനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത്, നമ്മുടെ മനസ്സിനെ, കൂടുതൽ പുതിയ അറിവ് സ്വീകരിക്കുന്നതിന് വേണ്ടി, വികസിപ്പിക്കുകയും തുറക്കുകയും ചെയ്യുന്നു. മനനം നമ്മളെ വിനയാന്വിതരാക്കുകയും, കൂടാതെ, നാം പുതിയ ആശയങ്ങൾക്കും അറിവിനുമുള്ള മാർഗ്ഗം ആയിത്തീരുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

മനനം സങ്കുചിതമായ മനോഭാവത്തെയും, സ്ഥിരരൂപത്തിലുള്ള ചിന്താഗതിയെയും ഇല്ലാതാക്കുന്നു. ഇത്, ആ വിഷയത്തെക്കുറിച്ചുള്ള ഒരു പുത്തൻ കാഴ്ചപ്പാടും, ഒരു പുതിയ ദൃഷ്ടികോണവും നമ്മിലേയ്ക്ക് അവതരിപ്പിക്കുന്നു.

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                        Divine Soul Guru Wisdom Positive Quotes

നമ്മുടെ സ്വന്തം ചിന്തകൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിവയെ തീർത്തും ഒരു സാക്ഷി എന്ന നിലയിൽ നാം നിരീക്ഷിക്കുകയും, അനന്തരം, നമ്മുടെ നിരന്തരമായ വളർച്ചയ്ക്കുവേണ്ടി, നമ്മുടെ വ്യക്തിത്വത്തെ പൂർണ്ണമായും സകാരാത്മകമാക്കുന്നതുവരെ അവയെ തിരുത്തുകയോ നന്നാക്കുകയോ ചെയ്യുന്നതിനെയാണ് ആത്മാവലോകനം അഥവാ ആത്മവിശകലനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

സകാരാത്മകതയുടെ വളരെയധികം സുശക്തമായ ഒരു ഉപകരണം ആണ് ആത്മാവലോകനം. ഇതില്ലാതെ നമുക്ക് യമനിയമങ്ങൾ പാലിക്കുവാനോ, അല്ലെങ്കിൽ, നമ്മുടെ നിഷേധാത്മകമായിട്ടുള്ള ആറ് സ്വഭാവവിശേഷങ്ങൾ - അരിഷദ്‌വർഗങ്ങളെ പരിവർത്തിക്കുവാനോ സാധിക്കുകയില്ല.

ആത്മാവലോകനം തുടർച്ചയായ ഒരു പ്രക്രിയയാണ്. ഓരോ ദിവസവും നാം നടത്തുന്ന ആത്മീയ പരീക്ഷണങ്ങളുടെ ഫലം കുറിച്ചുവയ്ക്കുന്നതിനും, അതിനെക്കുറിച്ച് പര്യാലോചിക്കുന്നതിനും, അതോടൊപ്പം നമ്മുടെ ആത്മീയ പുരോഗതിയെ പരിശോധിക്കുന്നതിനും വേണ്ടി നമുക്ക് ഒരു ആത്മീയ ദിനചര്യപ്പുസ്തകം കാത്തുസൂക്ഷിക്കാവുന്നതാണ്. ആത്മാവലോകനം നമ്മുടെ ആത്മീയ പുരോഗതിയുടെ വേഗം വർദ്ധിപ്പിക്കുകയും, അങ്ങനെ, ആത്മസാക്ഷാത്ക്കാരത്തിന്‍റെ ലക്ഷ്യത്തിലേയ്ക്ക് നമ്മുടെ ശരീരം, മനസ്സ്, ബുദ്ധി എന്നിവയെ പാകപ്പെടുത്തുകയും ചെയ്യുന്നു.

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                        Divine Soul Guru Wisdom Positive Quotes

സത്സംഗം എന്നാൽ ദിവ്യമായ സംസർഗ്ഗത്തിൽ ആയിരിക്കുക എന്നാണ് അർത്ഥമാക്കുന്നത്. അത് എണ്ണത്തിൽ ചെറുതോ വലുതോ ആയ ഒരു സംഘം വ്യക്തികളുമായിട്ടുള്ള സംസർഗ്ഗം ആകാം.

ഗുരുവിന്‍റെ കൂടെ, ഇടയ്ക്കിടെയുള്ള സത്‌സംഗം, ഈശ്വരനിൽ ലയിച്ചിരിക്കുന്നതിനായി കൂടുതൽ അവസരങ്ങൾ നമുക്ക് നൽകുന്നു. നാം നിലയുറച്ച് നിൽക്കുന്നതിനും, നമ്മുടെ ആത്മീയ പര്യടനത്തിൽ ദൃഢചിത്തതയോടുകൂടി മുന്നോട്ട് പോകുന്നതിനും സത്‌സംഗം നമ്മെ സഹായിക്കുന്നു, പ്രത്യേകിച്ചും, നമ്മുടെ ജീവിതത്തിലെ താഴ്ന്ന ഘട്ടത്തിൽ - അത് മാനസികമോ അല്ലെങ്കിൽ ശാരീരികമോ ആയാലും. സത്‌സംഗത്തിലൂടെ നാം നമ്മുടെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും മുൻഗണനപ്പെടുത്തുകയും, അവയെ തയ്യാറാക്കുകയും, സാധനയുടെ വ്യത്യസ്തമായ വശങ്ങളെപറ്റി ചർച്ച ചെയ്യുകയും, അവ കൈമാറുകയും, കൂടാതെ പല കാര്യങ്ങൾ പഠിക്കുകയും, പഠിച്ചത് മനസ്സിൽ നിന്ന് ബഹിഷ്കരിക്കുകയും, അനന്തരം നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചെല്ലുകയും നാം ചെയ്യുന്നു.